IndiaKeralaLatestThiruvananthapuram

കൊറോണ വൈറസിന് വ്യതിയാനം വന്നാലും വാക്സീന്റെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്ന് പഠനം

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി: കൊറോണ വൈറസിനു സംഭവിക്കുന്ന ജനിതക വ്യതിയാനം വാക്സീന്റെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ്. നേരിയ വ്യതിയാനം (ആന്റിജനിക് ഡ്രിഫ്റ്റ്), കാര്യമായ മാറ്റം (ആന്റിജനിക് ഷിഫ്റ്റ്) എന്നിങ്ങനെ രണ്ടു തരത്തില്‍ വൈറസുകള്‍ക്കു ജനിതക വ്യതിയാനം സംഭവിക്കാറുണ്ട്. യഥാര്‍ഥ വൈറസിനോട് അടുത്തു നില്‍ക്കുന്ന നേരിയ മാറ്റം മാത്രമേ ആദ്യത്തേതിലുണ്ടാകൂ. എന്നാല്‍ ആന്റിജനിക് ഷിഫ്റ്റ് സംഭവിച്ചാല്‍ വൈറസുകള്‍ക്കു പുതിയ സ്വഭാവം കൈവരും. എന്നാല്‍ ഇതിനു 10 വര്‍ഷത്തിലധികം സമയമെടുക്കാം. അതുകൊണ്ടു തന്നെ ഗവേഷണത്തിലുള്ള വാക്സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച്‌ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറസിനു കാര്യമായ മാറ്റം സംഭവിക്കുന്നില്ലെന്നു മറ്റു ചില പഠനത്തിലും കണ്ടെത്തി.

Related Articles

Back to top button