InternationalLatest

93-ാം വയസില്‍ നാല്‍പതിന്റെ യുവത്വം ; കൗതുകത്തോടെ ശാസ്ത്ര രംഗം

“Manju”

ഡബ്ലിൻ: വൈദ്യശാസ്ത്ര രംഗത്തെ അമ്ബരപ്പിച്ചിരിക്കുകയാണ് റിച്ചാർഡ് മോർഗൻ. 93 വയസുകരനായ മോർഗന് 40 വയസുകാരന്റെ ശരീരഘടനയും ഹൃദയാരോഗ്യവുമാണ്.ഡോക്ടർമാർ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. ജേർണല്‍ ഓഫ് അപ്ലൈഡ് ഫിസിയോളജിയിലാണ് മോർഗനെക്കുറിച്ചുള്ള പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
തന്റെ 70-ാം വയസില്‍ റോവിംഗ് ആരംഭിച്ച അദ്ദേഹം നാല് തവണ ഇൻഡോർ റോവിംഗ് ചാമ്ബ്യൻ ആയി. അദ്ദേഹത്തിന്റ ഭക്ഷണ ശീലവും ശാരീരിക പരിശീലനവുമാണ് പഠനവിധേയമാക്കിയത്. ബയോഇലക്‌ട്രിക് ഇമ്ബീഡൻസ്(ശരീരത്തിലൂടെ ലഘുവായ വൈദ്യുത പ്രവാഹം കടത്തിവിട്ട് ശാരീരിക ഘടന പരിശോധിക്കുന്ന രീതി) ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ ശാരീരികഘടന പഠനവിധേയമാക്കിയത്. റോവിംഗ് ഉപയോഗിക്കുന്ന സമയത്തെയും വിശ്രമിക്കുമ്ബോഴുമുള്ള താരതമ്യം ചെയ്താണ് ഓക്‌സിജന്റെ ആഗിരണവുംകാർബണ്‍ ഡൈയോക്സൈഡിന്റെ ഉദ്പാദനത്തെയും മനസിലാക്കിയത്.
73-ാമത്തെ വയസില്‍ നിരന്തരം വ്യായാമം ചെയ്യുന്നതോടെയാണ് അദ്ദേഹം കായിക രംഗത്തേക്ക് എത്തിയത്. നിരന്തരം വ്യായാമം ചെയ്യുന്നതോടെയാണ് 73-ാം വയസില്‍ കായിക രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ്. സ്ഥിരമായി വ്യയാമം ചെയ്തു തുടങ്ങിയപ്പോള്‍ നല്ല ഉണർവ്വ് ലഭിച്ചായി മോർഗൻ അവകാശപ്പെട്ടു.

Related Articles

Back to top button