IndiaKeralaLatestThiruvananthapuram

അയോദ്ധ്യയില്‍ അത്യാധുനിക റെയില്‍വേ സ്റ്റേഷന്‍ അടുത്തവര്‍ഷം പൂര്‍ത്തിയാകുമെന്ന് ഇന്ത്യന്‍ റെയില്‍വെ

“Manju”

സിന്ധുമോള്‍ ആര്‍

ഉത്തര്‍പ്രദേശ്: അയോദ്ധ്യയില്‍ അത്യാധുനിക റെയില്‍വേ സ്റ്റേഷന്‍ അടുത്തവര്‍ഷം പ്രവര്‍ത്തന സജ്ജമാകുമെന്ന് ഇന്ത്യന്‍ റേയില്‍വേ. കേന്ദ്ര റെയില്‍വെ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. അയോദ്ധ്യയില്‍ നിലവില്‍ വരാന്‍ പോകുന്ന റേയില്‍വേ സ്റ്റേഷന്റെ ചിത്രവും റേയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. ബുധനാഴ്ച്ച അയോദ്ധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കാനിരിക്കെയാണ് റേയില്‍വേയുടെ നിര്‍ണായക പ്രഖ്യാപനം .

രാമക്ഷേത്ര നിര്‍മ്മാണത്തോടെ പൌരാണിക പ്രൌഢിയിലേക്ക് അയോദ്ധ്യയെ തിരിച്ചുകൊണ്ടുവരാനാണ് യോഗി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയും ഇക്കാര്യത്തിലുണ്ട്. ആദ്യഘട്ടമെന്നോണം റെയില്‍വെസ്റ്റേഷനും ,റോഡുകളും നവീകരിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് റെയില്‍വേ സ്റ്റേഷന്‍ നവീകരണം നടപ്പിലാക്കുന്നത്. രാമക്ഷേത്ര ശിലാസ്ഥാപനം അയോദ്ധ്യാ നഗരിയിലെ ജനങ്ങള്‍ ജാതി മത ഭേദമില്ലാതെ ഒരു പോലെ ഒരുപോലെ ആഘോഷിക്കുകയാണ്. പഴയ പ്രതാപത്തിലേക്ക് നാടു മടങ്ങിയെത്തുന്നതിനായി അയോദ്ധ്യാവാസികളും കാത്തിരിക്കുകയാണ്.

Related Articles

Back to top button