IndiaLatest

ബഹിരാകാശത്ത് ജലം ;അപ്രതീക്ഷിത കണ്ടെത്തെല്‍

“Manju”

അന്യഗ്രഹത്തില്‍ ജലതന്മാത്രകള്‍ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍. ഹബ്ബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ചുള്ള പഠനത്തിലാണ് കണ്ടെത്തല്‍. ജിജെ 9827ഡി എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹം ഭൂമിയില്‍ നിന്ന് 97 പ്രകാശവര്‍ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ ഇരട്ടി വ്യാസമുള്ള ഈ ഗ്രഹം അന്തരീക്ഷത്തില്‍ ജലബാഷ്പം ഉള്ളതായി കണ്ടെത്തിയ ഏറ്റവും ചെറിയ അന്യഗ്രഹമാണെന്ന് പഠനം പറയുന്നു.

ജലം ജീവന് അത്യാവശ്യമാണെങ്കിലും ഈ ഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യം ഒട്ടും തന്നെയില്ല. ജലസമൃദ്ധമായ അന്തരീക്ഷത്തെ ചുട്ടുപൊള്ളുന്ന നീരാവിയാക്കിമാറ്റുന്ന അത്രയും ചൂടാണ് (427 ഡിഗ്രി സെല്‍ഷ്യസ്) ഈ ഗ്രഹത്തിലുള്ളത്. ശുക്രനോളം ചൂടുണ്ട് ഇത്. എങ്കിലും ഗ്രഹത്തിന്റെ അന്തരീക്ഷത്തിന്റെ യഥാര്‍ത്ഥ സ്വഭാവം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ സൗരയൂഥത്തിനപ്പുറമുള്ള ഗ്രഹങ്ങളുടെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ഈ കണ്ടെത്തല്‍ പ്രാധാന്യമര്‍ഹിക്കുന്നു.

മറ്റ് നക്ഷത്രങ്ങള്‍ക്ക് ചുറ്റും ഇങ്ങനെയുള്ള ജലസമൃദമായ ഗ്രഹങ്ങളുണ്ടാവാം. അന്തരീക്ഷ നിരീക്ഷണത്തിലൂടെ നമുക്കത് കാണാന്‍ സാധിക്കുന്നത് ആദ്യമായാണ്. ഗവേഷകനും മോണ്‍ട്രിയല്‍ ട്രോട്ടിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഓണ്‍ എക്‌സോപ്ലാനറ്റിലെ പ്രൊഫസറുമായ ജോണ്‍ ബെനെക് പറഞ്ഞു. ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സില്‍ വ്യാഴാഴ്ചയാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്.

Related Articles

Back to top button