HealthLatest

ബ്രൗണ്‍ റെക്ലൂസ് ഇനത്തില്‍പ്പെട്ട ചിലന്തി കടിച്ചാൽ

“Manju”

നമ്മുടെ നാട്ടിൽ ചിലന്തികൾ ഉണ്ട്.  വീട്ടിലും പറമ്പിലുമെല്ലാം വലകെട്ടി അതിര് തിരിച്ച് നമ്മെ കുഴപ്പത്തിലാക്കുന്ന ചിലന്തികൾ ചില്ലറക്കാരല്ല.  ചിലന്തി വിഷം വളരെ അപകടകാരി തന്നെ… പുറത്തെ തൊലിയിൽ ചൊറിഞ്ഞ് തിണർത്തും, ചൊറിഞ്ഞുപൊട്ടിയും ഒക്കെ അസ്വസ്ഥത വളർത്താറുള്ള ചിലന്തിവിഷം ചിലപ്പോൾ ജീവന് തന്നെ ഭീഷണിയാകും.  അത്തരത്തിലൊരു സംഭവത്തിലേക്ക്…

ചിലന്തിവിഷം കാരണം മരണത്തിന്റെ വക്കില്‍ നിന്നും കരകയറിയിരിക്കുകയാണ് യുഎസ് സ്വദേശിനിയായ ഷെറി എന്ന യുവതി.

മാരക വിഷമുള്ള ബ്രൗണ്‍ റെക്ലൂസ് ഇനത്തില്‍പ്പെട്ട ചിലന്തിയാണ് ഇവരുടെ ചുണ്ടിനു കടിച്ചത്. കയാക്കിങ്ങ് ചെയ്തു കൊണ്ടിരിക്കെയാണ് ഇവരെ ചിലന്തി കടിക്കുന്നത്. ആദ്യമൊന്നും ഭീകരത കാര്യമാക്കിയില്ല.. എന്നാല്‍ പിറ്റേദിവസം ചുണ്ട് തടിച്ചു തുടങ്ങി ഒപ്പം കഠിനമായ വേദനയും. അതോടെയാണ് സംഭവം അപകടകരമാണ് എന്ന് ഇവര്‍ മനസ്സിലാക്കിയത്. ഉടനെ മരുന്നുകള്‍ കഴിച്ചെങ്കിലും ശമനം ഉണ്ടായില്ല. ഉടനെ ആശുപത്രിയിലേക്ക് പോയി. പിന്നീട് അവസ്ഥ വളരെ അപകടകരമായിരുന്നു. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടു. അഞ്ചു ദിവസത്തിനു ശേഷമാണ് ബോധം തിരികെ ലഭിച്ചത്. മരണത്തിന്റെ വക്കു വരെ എത്തിയാണ് തിരിച്ചെത്തിയത്. ബ്രൗണ്‍ റെക്ലൂസ് എന്ന ഇനത്തില്‍പ്പെട്ട ഈ ചിലന്തികളുടെ വിഷം വളരെ അപകടകരമാണെന്നും ശരീരത്തിലെത്തിയാല്‍ മരണംവരെ സംഭവിക്കാം എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ദിവസങ്ങള്‍ കഴിയുന്നതിനനുസരിച്ച് ചുണ്ടിന്റെ തടിപ്പും വേദനയും കുറഞ്ഞു. എങ്കിലും ഇപ്പോഴും മരുന്ന് തുടരുന്നുണ്ടെന്ന് ഷെറി പറഞ്ഞു.

Related Articles

Back to top button