KeralaLatest

ചേർത്തലയിലും എറണാകുളത്തും നാളെ സാംസ്കാരിക സംഗമം

“Manju”

ചേർത്തല : പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ നടത്തുന്ന സാംസ്കാരിക സംഗമത്തിന് നാളെ (2024 ജനുവരി 28 ഞായറാഴ്ച) രാവിലെ 10 മണിക്ക് ജൻമഗൃഹത്തിൽ തുടക്കമാകും. അഡ്വൈസറി കമ്മിറ്റി , ഗവേണിംഗ് കമ്മിറ്റി , മോണിറ്ററിംഗ് കമ്മിറ്റി , സാംസ്കാരിക ഡിവിഷനുകളുടെ ഏരിയ കമ്മിറ്റി, ആശ്രമം ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ചുമതലക്കാർ ഇതിൽ പങ്കെടുക്കും. വൈകുന്നേരം 4 മണിക്ക് എറണാകുളം, പള്ളുരുത്തി മൂവാറ്റുപുഴ എന്നീ ഏരിയകളിലെ വിവിധ കമ്മിറ്റി ചുമതലക്കാർ പങ്കെടുക്കുന്ന സാംസ്കാരിക സംഗമം ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ വച്ച് നടക്കും.

ജനുവരി 29ന് വൈകുന്നേരം 4 മണിക്ക് ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ചിൽ വച്ചും 30ന് വൈകുന്നേരം 4 മണിക്ക് വൈക്കം ബ്രാഞ്ചിൽ വച്ചും 31ന് വൈകുന്നേരം 4 മണിക്ക് പാമ്പാടി ബ്രാഞ്ചിൽ വച്ചും സാംസ്കാരിക സംഗമം ഉണ്ടാകും. ഫെബ്രുവരി 1ന് വൈകുന്നേരം 4 മണിക്ക് ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ വച്ചും 2ന് വൈകുന്നേരം 4 മണിക്ക് തെയ്യാല ബ്രാഞ്ചിൽ വച്ചും 3ന് വൈകുന്നേരം 4 മണിക്ക് കക്കോടി ബ്രാഞ്ചിൽ വച്ചും 4ന് രാവിലെ 10 മണിക്ക് സുൽത്താൽ ബത്തേരി ബ്രാഞ്ചിൽ വച്ചും വൈകുന്നേരം 4 മണിക്ക് വടകര ബ്രാഞ്ചിൽ വച്ചും 5 ന് രാവിലെ 7മണിക്ക് വള്ള്യായി ബ്രാഞ്ചിൽ വച്ചും വൈകുന്നേരം 4 മണിക്ക് കണ്ണൂർ ഏരിയ ഓഫീസിൽ വച്ചും സാംസ്ക്കാരിക സംഗമം സംഘടിപ്പിക്കും. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ഏരിയ കമ്മിറ്റികളാണ് ഈ പരിപാടിയുടെ ഏകോപനം നിർവഹിക്കുന്നത്.

Related Articles

Back to top button