KeralaLatest

മോഹന്‍ലാലിനെ അപമാനിച്ചതില്‍ നിരുപാധികം മാപ്പു ചോദിക്കുന്നു, ഫ്‌ളവേഴ്‌സ് ടിവി

“Manju”

ശ്രീജ.എസ്

കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ കോമഡി പരിപാടിയിലൂടെ അപമാനിച്ചതില്‍ നിരുപാധികം മാപ്പു പറഞ്ഞു ഫ്‌ളവേഴ്‌സ് ടിവി. ഫ്‌ളവേഴ്‌സ്, 24 ന്യൂസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ പേരിലുള്ള വാര്‍ത്താക്കുറിപ്പിലാണ് ക്ഷമാപണം. കോമഡി പരിപാടിയിലെ ഒരു സ്‌കിറ്റില്‍ ഉള്‍പ്പെട്ട ചില ഭാഗങ്ങള്‍ പ്രിയപ്പെട്ട മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് വേദനയുണ്ടാക്കിയതില്‍ അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുന്നു. മോഹന്‍ലാലിന്റേയും അദ്ദേഹം ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്കു് നല്‍കിയ സംഭാവനകളുടെയും വലിയ ആരാധകരാണ് ഫ്‌ളവേഴ്‌സ് ടിവി. അദ്ദേഹം ഈ ചാനലിലെ വിവിധ പരിപാടികളില്‍ വിശിഷ്ട അതിഥിയായി പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹത്തെ അറിഞ്ഞു കൊണ്ട് അപമാനിക്കില്ലെന്നും പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലെ സ്റ്റാര്‍ മാജിക്ക് പരിപാടിയിലൂടെയാണ് മോഹന്‍ലാലിനെ നീചമായ രീതിയില്‍ ചാനല്‍ അപമാനിച്ചത്. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. മോഹന്‍ലാലിന്റെ ഫാന്‍സ് അസോസിയേഷനും ചാനലിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

Related Articles

Back to top button