KeralaLatest

ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ‘കുങ്ഫു ബെല്‍റ്റ്’ വിതരണം ചെയ്തു

“Manju”

തിരുവനന്തപുരം: ‘മാനസീക-ശാരീരിക ആരോഗ്യത്തിന് കുങ്ഫു’ എന്ന മുഖമുദ്രയുമായി ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഡോ. വീര്‍ഭദ്രന്‍സ് ഷാവോലിന്‍ കുങ്ഫു തിരുവനന്തപുരം ജില്ലാ കുങ്ഫു ടെസ്റ്റ് വിജയികളുടെ ബെല്‍റ്റ് വിതരണം ചെയ്തു. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കുങ്ഫു സീനിയര്‍ മാസ്റ്ററായ ജയരാജ് സി.കെ, ഇവ ദിലീപ് എന്നിവര്‍ ചേര്‍ന്ന് ബെല്‍റ്റ് വിതരണം നടത്തി. സ്വാമി ജയപ്രഭ ജ്ഞാനതപസ്വി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാന്‍ഡ് മാസ്റ്റര്‍ ദിലീപ്. ജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ 140 പേര്‍ വിവിധ ബെല്‍റ്റുകള്‍ കരസ്ഥമാക്കി. പതിനഞ്ചോളം അംഗങ്ങള്‍ കുടുംബ സമേതമാണ് ബെല്‍റ്റ് കരസ്ഥമാക്കിയത്.

സമൂഹത്തില്‍ ആയോധനകലകള്‍ പലതും ഉണ്ടെങ്കിലും അതില്‍ മാനസിക- ശാരീരിക ആരോഗ്യത്തിന് പ്രാധാന്യം നല്‍കി ചിട്ടപ്പെടുത്തിയ ആയോധന മുറകളാണ് ഡോ. വീര്‍ഭദ്രന്‍സ് ഷാവോലിന്‍ കുങ്ഫിവിനെ വ്യത്യസ്തമാക്കുന്നത്. കുങ്ഫു സീനിയര്‍ മാസ്റ്ററായ അരുണ്‍ എ കെ, അരുണ്‍ സേവ്യര്‍, ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button