IndiaLatest

അപൂർവ്വം; രൺജിത്ത് ശ്രീനിവാസൻ വധക്കേസില്‍ 15 പ്രതികൾക്കും വധശിക്ഷ

“Manju”
rare; Death sentence for 15 accused in Ranjith Srinivasan murder case

ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്

കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. 2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. തലേന്ന് എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്.

രഞ്ജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികള്‍…

1. നൈസാം
2 .അജ്മൽ
3 അനൂപ്
4. മുഹമ്മദ് അസ്ലം
5. സലാം പൊന്നാട്
6.അബ്ദുൽ കലാം
7. സഫറുദ്ദീൻ
8. മുൻഷാദ്
9. ജസീബ് രാജ
10. നവാസ്
11. ഷമീർ
12 .നസീർ
13 .സക്കീർ ഹുസൈൻ
14. .ഷാജി പൂവത്തിങ്കൽ
15 .ഷെർണാസ് അഷ്റഫ്

Related Articles

Back to top button