KeralaLatest

നവീകരിച്ച ആലുംമൂട് മാർക്കറ്റ് വിപണനത്തിനായി തുറന്നു നൽകി.

“Manju”
നവീകരിച്ച ആലുംമൂട് മാർക്കറ്റ് വിപണനത്തിനായി പഞ്ചായത്ത് പ്രതിനിധികള്‍ തുറന്നു നൽകുന്നു.

തിരുവനന്തപുരം : അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിൽ ആലുംമൂട് പബ്ളിക് മാർക്കറ്റ് നവീകരണം പൂർത്തിയാക്കി പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു.മാർക്കറ്റിൽ നിന്നു പുറത്തേക്ക് ഒഴുകുന്ന കറുത്ത നിറത്തിലുള്ള മലിന ജലം നീർചാലിൽ ഒഴുകി എത്തുന്നതും മലിനജലം പലപ്പോഴും ഒഴുകി പൊകാതെ കെട്ടിനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ശുചിത്വമിഷന്റെ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. മലിനജലം വേഗത്തിൽ ഒഴുകാൻ വിധം മാർക്കറ്റിലെ മത്സ്യവിപണ സ്ഥലം ഉയർത്തുകയും ചാലുകൾ നിർമ്മിച്ച് ഓടയിൽ എത്തിക്കുകയും ചെയ്തു. മത്സ്യ കച്ചവടക്കാർക്ക് ഇരുന്നു മത്സ്യവിപണനം നടത്താൻ വിധം സൗകര്യങ്ങളും ഉണ്ടാക്കി. മാർക്കറ്റിനോടു ചേർന്ന് രണ്ട് ടോയിലറ്റുകളുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്.

നവീകരിച്ച ആലുംമൂട് മാർക്കറ്റ്

നവീകരിച്ച ‌ മാർക്കറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഹരികുമാർ പൊതുവിപണത്തിനായി തുറന്നു നൽകി. വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സോമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻ്റ് കെ.മാജിത സ്വാഗതവും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.ആർ.റഫീഖ് കൃതജ്ഞതയും രേഖപ്പെടുത്തി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മണി മധു, ഗ്രാമപഞ്ചായത്ത് അംഗം മാലിക് ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു. മാർക്കറ്റിലെ നാശോന്മുഖമായിരുന്ന 6 കടമുറികൾ ഈ പ്രവർത്തനത്തോടൊപ്പം നവീകരിക്കുകയും, ശുദ്ധജലം ഉറപ്പാക്കാൻ ഓവർ ഹെഡ് ടാങ്ക് സ്ഥാപിക്കുകയും ചെയ്തു. മലിനജലം ശുദ്ധീകരിച്ചു വിടാനുള്ള പ്ലാൻ്റ്, തുമ്പൂർ മൊഴി എന്നിവ സ്ഥാപിക്കുന്ന പ്രവർത്തനം അവസാന ഘട്ടത്തിലാണ്.

Related Articles

Back to top button