IndiaKeralaLatest

ഡിണ്ടിഗലില്‍ ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടന്നു.

“Manju”

ഡിണ്ടിഗല്‍ (തമിഴ്നാട്) : ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ തമിഴ് നാട്ടിലെ ഡിണ്ടിഗലില്‍ ഇന്ന് (4-01-2024 ഞായറാഴ്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടന്നു. ജെ.പി. ഹോട്ടലിന് എതിര്‍വശമുള്ള വി.ജി.എസ്. മീറ്റിംഗ് ഹാളില്‍ നടന്ന ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മോഹന്‍ദാസ് കെ.പി. ക്യാമ്പ് നയിച്ച ക്യാമ്പില്‍ ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സസമിത പി., ആര്‍. & ബി വിഭാഗം അസോസിയേറ്റ് പ്രൊഫ.ഡോ. അരുണ്‍ പ്രസാദ് പി.വി., ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ  മെഡിക്കല്‍ ഓഫീസര്‍ ഡോ. വിവേക് വൈദ്യനാഥന്‍, റീജ്യണല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുജ പ്രിയ എസ്. പ്രഭു, സിദ്ധ മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജു പി എന്നിവര്‍ ക്യാമ്പീല്‍ പങ്കെടുത്ത് രോഗികള്‍ക്ക് ചികിത്സ നിര്‍ദ്ദേശിച്ചു. ഹൗസ് സര്‍ജന്മാരായ ഡോ. ആര്യ ഷാജി, ഡോ. ഷബിന, ഡോ. അനുകൃഷ്ണ കെ.കെ.. ഡോ. ഫര്‍ഹ എന്‍, ഡോ. അശ്വതി റ്റി.എസ്., ഡോ. ലക്ഷ്മി എം എന്നിവരും പങ്കെടുത്തു. റിസപ്ഷന്‍ ദീപ.ഡി., ലാബ് അദിര്‍ഷ. ., ഫാര്‍മസി വിഷ്ണു കെ., ജിതേന്ദ്രന്‍ കെ.സി. എന്നിവരും നിര്‍വ്വഹിച്ചു. കണ്ടന്‍കുട്ടി, ശരവണന്‍ ആര്‍ എന്നിവര്‍ ഗതാഗതം മാര്‍ക്കറ്റിംഗ് എന്നീ മേഖലകള്‍ കൈകാര്യം ചെയ്തു.

Related Articles

Back to top button