KeralaLatest

 ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ആദ്യം ശമ്പളം നല്‍കണം

“Manju”

കൊച്ചി ; കെ എസ് ആര്‍ ടി സിയിലെ ശമ്പള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിര്‍ണായക ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ഇതുവരെ വിതരണം ചെയ്യാത്ത മെയ് മാസത്തെ ശമ്പളം ആദ്യം ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. സൂപ്പര്‍വൈസര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അതുകഴിഞ്ഞ് ശമ്പളം നല്‍കിയാല്‍ മതിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവിലുണ്ട്. കേസ് ഈ മാസം 21ലേക്ക് മാറ്റി.

കെ എസ് ആര്‍ ടി സിക്ക് വേണ്ടി കൂടുതല്‍ അധ്വാനിക്കുന്നവര്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമാണെന്നും ഇവര്‍ക്കാണ് ആദ്യം ശമ്പളം നല്‍കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് വേഗത്തില്‍ ശമ്പളം നല്‍കണം. കെ എസ് ആര്‍ ടി സി മാത്രം എന്തുകൊണ്ടാണ് നഷ്ടത്തിലാകുന്നതെന്നും കോടതി ചോദിച്ചു.

ലാഭത്തിലാകാന്‍ വേണ്ട തന്ത്രങ്ങള്‍ മെനഞ്ഞ് നടപ്പാക്കേണ്ടവരാണ് മാനേജ്‌മെന്റ്. അല്ലാതെ കണക്കുവിവരങ്ങള്‍ മാത്രം പരിശോധിക്കേണ്ടവരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ കെ എസ് ആര്‍ ടി സിയില്‍ ശമ്പളം വൈകിയാണ് വിതരണം ചെയ്തത്.

Related Articles

Back to top button