IndiaLatest

സര്‍വ്വീസ് റിവോള്‍വര്‍ അബദ്ധത്തില്‍ പൊട്ടി റെയില്‍വെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചു

ഒരു യാത്രികന് ഗുരുതര പരിക്ക്

“Manju”

റായ്പുര്‍: സര്‍വ്വീസ് റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി ഛത്തീസ്ഗഡിലെ റായ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ സ്പെഷ്യല്‍ ഫോഴ്സിലെ (ആര്‍പിഎസ്എഫ്) ഒരു ജവാന്‍ കൊല്ലപ്പെടുകയും ഒരു യാത്രക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്ന് രാവിലെ ആറ് മണിയോടെ എസ്‌കോര്‍ട്ട് ഡ്യൂട്ടി കഴിഞ്ഞ് സാരനാഥ് എക്സ്പ്രസ് ട്രെയിനില്‍ നിന്ന് സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള ആര്‍പിഎസ്എഫിന്റെ സംഘം ഇറങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രെയിനിന്റെ എസ്-2 കോച്ചില്‍ നിന്ന് കോണ്‍സ്റ്റബിള്‍ ദിനേശ് ചന്ദ്ര (30) പുറത്തേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന്റെ സര്‍വീസ് റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയും വെടിയുണ്ട അദ്ദേഹത്തിന്റെ നെഞ്ചില്‍ തറയ്ക്കുകയുമായിരുന്നു. മരിച്ച ജവാന്‍ രാജസ്ഥാന്‍ സ്വദേശിയാണ്.

മുകളിലെ ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന മുഹമ്മദ് ഡാനിഷ് എന്ന യാത്രക്കാരന്റെ വയറിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കോണ്‍സ്റ്റബിള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകായാണ്.

 

Related Articles

Back to top button