KeralaLatest

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്നെത്തി

“Manju”

കോഴിക്കോട്: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സയ്‌ക്കുളള മരുന്നെത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ബ്ലാക്ക് ഫംഗസിനുള്ള മരുന്നെത്തിയത്. 20 വയല്‍ മരുന്നാണ് ഇന്നലെ രാത്രിയോടെ എത്തിച്ചത്.

കഴിഞ്ഞ ഞായറാഴ്‌ച മുതല്‍ ബ്ലാക്ക് ഫംഗസിനുളള മരുന്നിന് സംസ്ഥാനത്ത് കടുത്ത ക്ഷാമമാണ് അനുഭവപ്പെട്ടിരുന്നത്. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി ഉപയോഗിക്കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക്ക് തീര്‍ന്നതാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരിലെ ഗോഡൗണില്‍ നിന്നും ആഫോംടെറസിന്‍ എമല്‍ഷനും ആംഫോറെടസിനും എത്തിച്ചാണ് തിങ്കളാഴ്‌ച രോഗികള്‍ക്ക് നല്‍കിയത്. മരുന്നില്ലാത്തത് കാരണം രോഗം ഭേദമായ രോഗികളേയും ഡിസ്‌ചാര്‍ജ് ചെയ്യാതെ ആശുപത്രിയില്‍ തന്നെ താമസിപ്പിക്കുകയായിരുന്നു.

Related Articles

Back to top button