IndiaLatest

ഒടിപി സംവിധാനം മാറുന്നു; തട്ടിപ്പ് തടയാന്‍ പുതിയ പദ്ധതിയുമായി ആര്‍ബിഐ

“Manju”

ന്യൂഡല്‍ഹി: നിലവിലെ ഒടിപി വെരിഫിക്കേഷന്‍ സംവിധാനത്തിന് പകരം കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്ന സാങ്കേതിക വിദ്യ നടപ്പാക്കാന്‍  റിസര്‍വ് ബാങ്ക് പദ്ധതിയിടുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ആധികാരികത കൈവരുന്നതിന് തത്വാധിഷ്ഠിത ചട്ടക്കൂടിന് രൂപം നല്‍കാന്‍ആര്‍ബിഐ ആലോചിക്കുന്നതായാണ് കഴിഞ്ഞദിവസം പണവായ്പാ നയപ്രഖ്യാപനത്തിനിടെ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട്പറഞ്ഞത്.

‘ഡിജിറ്റല്‍ പേയ്‌മെന്റുയ്‌മെന്റുകള്‍ സുരക്ഷിതമാക്കുന്നതിന ്അഡീഷണല്‍ ഫാക്ടര്‍ ഓഫ ്ഓതന്റിക്കേഷന്‍ (എഎഫ്എ) പോലുള്ള വിവിധ സംവി ധാനങ്ങള്‍ റിസര്‍വ് ബാങ്ക ്ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതിനിടെ എസ്എംഎസ ്അടിസ്ഥാനമാക്കിയുള്ള ഒടിപി വളരെ ജനപ്രിയമായി. എന്നിരുന്നാലും, സാങ്കേതിക പുരോഗതിക്കൊപ്പം, സമീപ കാലങ്ങളില്‍ ആധികാരികത ഉറപ്പാക്കാന്‍ മറ്റു സംവിധാനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനാല്‍, ഡിജിറ്റല്‍ പേയ്‌മെന്റുയ്‌മെന്റുകളുടെ സുരക്ഷവര്‍ദ്ധിപ്പിക്കുന്നതിന് ബദല്‍ സംവിധാനം സ്വീകരിക്കുന്നതിന് ഒരു തത്വാധിഷ്ഠിത ചട്ടക്കൂട് സ്ഥാപി ക്കാന്‍ നിര്‍ദ്ദേശിക്കുന്നു.’-ശക്തികാന്ത ദാസ്പറഞ്ഞു.

തത്വാധിഷ്ഠിത ചട്ടക്കൂടിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ആര്‍ബി ഐഗവര്‍ണര്‍ വ്യക്തമാക്കി. അടുത്തിടെ ഡിജിറ്റല്‍ പേയ്‌മെന്റു കളുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് പുതിയ സുരക്ഷാ സംവിധാനത്തെകുറിച്ച് ആര്‍ബിഐ ആലോചിച്ച് തുടങ്ങിയത്. 2022നും 23നും ഇടയില്‍ യുപി ഐ ഇടപാടുകളുമായി ബന്ധപ്പെട്ട് 95000 തട്ടിപ്പുകള്‍ ആണ് നടന്നത്. ഈ പശ്ചാത്തലത്തിലാണ് ഇടപാടുകളുടെആധികാരികത ഉറപ്പാക്കാന്‍ പുതിയ സംവി ധാനം കൊണ്ടുവരുന്നതിനെ കുറിച്ച് ആര്‍ബി ഐ
ആലോചിച്ചത്.

Related Articles

Back to top button