KeralaLatest

ട്രയലെന്ന് പറഞ്ഞ് വാഹനവുമായി മുങ്ങി; മോഷ്ടാവിനെ കുടുക്കി പൊലീസ്

“Manju”

കോഴിക്കോട്: ഫേസ്ബുക്കിലൂടെ പണയ പരസ്യം നല്‍കി വാഹനം മോഷ്ടിച്ച യുവാവ് കോഴിക്കോട് പിടിയില്‍. കോഴിക്കോട് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായത്. പ്രതി സമാന കേസുകളില്‍ നേരത്തെയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കണ്ണൂര്‍ താനിശ്ശേരി സ്വദേശി അശ്വന്താണ് കോഴിക്കോട് വെള്ളയില്‍ പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക്ക് ഐഡിയും മൊബൈല്‍ ഫോണ്‍ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹന മോഷ്ടാവിനെ പൊലീസ് പിടികൂടിയത്. വാഹനം പണയത്തില്‍ എടുക്കുമെന്ന് ഫേബുക്കിലൂടെ പരസ്യം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ഈ മാസം 12നായിരുന്നു കേസിനാസ്പദമായ സംഭവം. പരസ്യം കണ്ട് വാഹനം പണയത്തിന് നല്‍കാന്‍ കോഴിക്കോട് എത്തിയ തൃശൂര്‍ സ്വദേശിയുടെ സുസുക്കി ബലേനോ കാര്‍ ബീച്ചില്‍ വെച്ചാണ് പ്രതി തട്ടിയെടുത്തത്. മറ്റൊരാള്‍ക്കൊപ്പം എത്തിയ പ്രതി ട്രയലിനെന്ന് പറഞ്ഞ് കൈക്കലാക്കിയ വാഹനം കടത്തി കൊണ്ട് പോകുകയായിരുന്നു. ഇത്തരത്തില്‍ തട്ടിയെടുക്കുന്ന വാഹനം മറിച്ചു വില്‍ക്കുകയാണ് പ്രതിയുടെ പതിവ് രീതി. വെള്ളയില്‍ പൊലിസും ക്രൈം സ്‌ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വെള്ളിമാടുകുന്നിന് സമീപം കുരുവട്ടുര്‍ അനക്കയത്ത് കണ്ടെത്തിയ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിക്ക് എതിരെ ഐപിസി 379ാംം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Related Articles

Check Also
Close
Back to top button