IndiaLatest

മാസ്ക്ക് കര്‍ശനമാക്കി സര്‍ക്കാര്‍

“Manju”

ചണ്ഡീഗഡ്: കോവിഡ് നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി പഞ്ചാബ് സര്‍ക്കാര്‍.ശനിയാഴ്ചയാണ് മാസ്ക് നിര്‍ബന്ധമാക്കി കൊണ്ടുള്ള പ്രസ്താവന സര്‍ക്കാര്‍ പുറത്തിറക്കിയത്. വൈറസ് വ്യാപനം തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാളുകള്‍, സര്‍ക്കാര്‍ -സ്വകാര്യ ഒഫീസുകള്‍ എന്നിവിടങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കോവിഡ് 19 പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കണമെന്നും പ്രസ്താവനയിലുണ്ട്. ആര്‍ക്കെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ പരിശോധനക്ക് വിധേയമാവണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 1,600 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്

Related Articles

Back to top button