Latest

കാട്ടാന ആക്രമണം: മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍

“Manju”

ഇടുക്കി: കാട്ടാന ആക്രമണം ഇടുക്കിയില്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍. ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. കെ ഡി എച്ച് വില്ലേജ് പരിധിയില്‍ എല്‍ ഡി എഫ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇടുക്കിയില്‍ മറ്റ് പ്രതിഷേധങ്ങള്‍ക്കും സാധ്യതയുണ്ട്. ഒരു മാസത്തിനുള്ളില്‍ ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം നാലായി.

കന്നിമല സ്വദേശി സുരേഷ് കുമാര്‍ എന്ന മണിയാണ് ഇന്നലെ കാട്ടാനയുടെ ആക്രമത്തില്‍ മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് ഒട്ടോയില്‍ മടങ്ങുമ്പോഴായിരുന്നു കാട്ടാന അക്രമിച്ചത്. ഓട്ടോ മറിച്ചിട്ട ആന മണിയെ തുമ്പികൈയില്‍ ചുഴുറ്റി എറിയുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുള്‍പ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്.

പരിക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വനംവകുപ്പ് കാര്യക്ഷമമായി വന്യജീവി ആക്രമണങ്ങളില്‍ പ്രതിവിധി കണ്ടെത്തുന്നില്ല എന്ന ആരോപണം നിലനില്‍ക്കെയാണ് ഈ സംഭവം. ആനകള്‍ എവിടെയൊക്കെയുണ്ടെന്ന വിവരം കൃത്യമായി ജനങ്ങളെ അറിയിക്കുന്നില്ല എന്നതടക്കമുള്ള പരാതികളും ഉയര്‍ന്നിരുന്നു.

 

Related Articles

Back to top button