KeralaLatest

വന്യമൃഗശല്യത്തിന് പരിഹാരം കാണണം; വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍

“Manju”

മാനന്തവാടി: വന്യമൃഗശല്യത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം(എഫ്ആര്‍എഫ്) വയനാട് ജില്ലയില്‍  ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. മനസാക്ഷി ഹര്‍ത്താല്‍ ആണെന്നും വാഹനങ്ങള്‍ തടയില്ലെന്നും അറിയിച്ചിട്ടും ഹര്‍ത്താലിനോട് വയനാട്ടുകാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപി ക്കുകയായിരുന്നു. സ്വകാര്യബസുകള്‍ ഓടുന്നില്ല. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. ദീര്‍ഘദൂര സര്‍വീസുകളാണ് ഏറെയും. വളരെ കുറച്ച് ആളുകള്‍ മാത്രമെ ബസുകളിലുള്ളൂ. വിവിധ കര്‍ഷക സംഘടനകളും ഹര്‍ത്താലി ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാ വ്യാപകമായി പ്രഖ്യാപിച്ച കടയടപ്പ് സമരവും ആരംഭിച്ചു. വയനാട്ടില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. ഏതാനും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. കുട്ടികള്‍ എത്താത്തതിനാല്‍ സ്‌കൂളും പ്രവര്‍ത്തിക്കുന്നില്ല.

കഴിഞ്ഞ ദിവസമാണ് ചാലിഗദ്ദയിലെ കര്‍ഷകന്‍ അജീഷ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്ത് എത്തിയിരുന്നു.

Related Articles

Back to top button