InternationalLatest

രാജകീയ അതിഥിമന്ദിരത്തിലെ പാചകക്കാരന്‍ ജോജി മടങ്ങുന്നു

“Manju”

റിയാദ്​: ലോക രാഷ്​ട്രനേതാക്കളെയെല്ലാം വിരുന്നൂട്ടുന്ന റിയാദിലെ രാജകീയ അതിഥിമന്ദിരത്തില്‍ വച്ചുവിളമ്പാന്‍ ഇനി ജോജി ഇല്ല.
മൂന്ന്​ പതിറ്റാണ്ട്​ പാകമായ പ്രവാസം വിളമ്പി തീര്‍ത്ത് ജോജി ജോഷ്വ എന്ന ആലുവക്കാരന്‍ പാചകപ്പുരയില്‍നിന്ന്​ പടിയിറങ്ങുകയാണ്​. ​വിദേശ രാഷ്​ട്രത്തലവന്മാരും ഭരണകര്‍ത്താക്കളുമുള്‍പ്പടെ വിശിഷ്​ടരും പ്രമുഖരുമായ അതിഥികളെ റോയല്‍ പ്രോ​ട്ടോക്കോളോടെ താമസിപ്പിക്കാന്‍ സൗദി ഗവണ്‍മെന്‍റിന്റെ ഉടമസ്ഥതയിലുള്ള റിയാദ്​ കോണ്‍ഫറന്‍സ്​ പാലസിലെ ഈ എക്​സിക്യുട്ടീവ്​ ഷെഫ്​ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്​ ഡൊണാള്‍ ട്രമ്ബിനെയും​ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രണ്ടുതവണ ഉള്‍പ്പടെ ഒട്ടനവധി ലോ​കനേതാക്കളെ അവരുടെ അഭിരുചിക്കനുസരിച്ച്‌​ വിരുന്നൂട്ടാന്‍ കഴിഞ്ഞ ഗംഭീരമായ ഓര്‍മകളും ചാരിതാര്‍ഥ്യവുമായാണ്​ ജന്മനാട്ടിലേക്ക്​ മടങ്ങുന്നത്​.
1992-ലാണ്​ ജോജി ജോഷ്വ റിയാദിലെത്തി കോണ്‍ഫറന്‍സ്​ പാലസില്‍ ഷെഫാകുന്നത്​. മസ്​ക്കത്തിലെ അല്‍ബുസ്​താന്‍ പാലസിലും ബഹ്​റൈന്‍ ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഹോട്ടലിലും നാലുവര്‍ഷം വീതം ‘സെര്‍വ്​’ ചെയ്​ത പരിയവുമായാണ്​ 30 വര്‍ഷം മുമ്ബ്​ റിയാദിലെത്തുന്നത്​. മസ്​ക്കത്തിലും ഗവണ്‍മെന്‍റ്​ അതിഥിമന്ദിരമായതിനാല്‍ നിരവധി ലോക പ്രശസ്​തരായ രാഷ്​ട്രത്തലവന്മാര്‍ക്കും നേതാക്കള്‍ക്കും വമ്ബുവിളമ്ബാനും അവരുമായി അടുത്തിടപഴകാനും അവസരം ലഭിച്ചിരുന്നു. റിയാദിലെത്തിയപ്പോഴും ലഭിച്ചത്​ അതേ അഭിമാനകരമായ അവസരം. രാജകീയ അതിഥികളുടെയെല്ലാം ഭക്ഷണകാര്യങ്ങളുടെ ചുമതല ജോജിക്കായിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റുമാരായിരുന്ന ജോര്‍ജ്​ ബുഷ്​, അദ്ദേഹത്തിന്‍റെ പിതാവ്​ ബുഷ്​, ഡൊണാള്‍ഡ്​ ട്രമ്ബ്​, മുന്‍ പാക്​ പ്രസിഡന്‍റ്​ സിയാവുല്‍ ഹഖ്, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്​, മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി, ധനമന്ത്രിയായിരിക്കെ സൗദിയിലെത്തിയ മുന്‍ രാഷ്​ട്രപതി പ്രണബ്​ കുമാര്‍ മുഖര്‍ജി, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി​​ തുടങ്ങി ലോകത്തെ വമ്ബന്‍ നേതാക്കള്‍ക്കെല്ലാം അവര്‍ക്കിഷ്​ട​പ്പെട്ട ഭക്ഷണങ്ങള്‍ വച്ചുവിളമ്ബാനായി. വിഭവസമൃദ്ധവും ചാരിതാര്‍ഥ്യവുമായ പ്രവാസം.
മുപ്പതാണ്ടൊക്കെ വലിയ കാലയളവാണെന്നും ഇനി വയ്യ എന്ന്​ തോന്നി സ്വന്തം ഇഷ്​ടപ്രകാരമാണ്​ പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ജോജി ജോഷ്വ ‘ഗള്‍ഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. ആദ്യകാലം മുതല്‍ തന്നെ സഹധര്‍മിണി ലിസ ജോജി റിയാദില്‍ ഒപ്പമുണ്ട്​. ഏറെ ഫോളോവര്‍മാരുള്ള ഫുഡ്​ വ്ലോഗറും അറിയപ്പെടുന്ന പാചകവിദഗ്​ധയുമാണ് അവര്‍. സൗദിയിലും കേരളത്തിലും നടന്ന നിരവധി പാചകമത്സരങ്ങളില്‍ വിജയിയായിട്ടുണ്ട്​. കഴിഞ്ഞ മാസം റിയാദില്‍ നടന്ന സൗദി ഭക്ഷ്യമേളയില്‍ കേരളീയ വിഭവങ്ങളുമായി പാചക മത്സരത്തില്‍ പ​ങ്കെടുത്തിരുന്നു. മക്കളും ദമ്ബതിമാരുടെ പാത പിന്തുടര്‍ന്ന്​ പാചകരംഗവും ഹോട്ടലുമൊക്കെയായി ബന്ധപ്പെട്ട മേഖലയിലാണ്​ ജോലി ചെയ്യുന്നത്​. മകന്‍ ദീപക്​ കാറ്ററിങ്ങില്‍ ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം കൊച്ചിയിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ റവന്യൂ മാനേജര്‍ ആയി സേവനം അനുഷ്​ഠിക്കുന്നു. മകള്‍ ചെന്നൈ ഗ്രാന്‍ഡ്​ ചോളൈ ഹോട്ടലില്‍ പേസ്​ട്രി ഷെഫ്​ ആണ്​. മരുമകന്‍ സന്ദീപ്​ കപൂറും ഇതേ ഹോട്ടലില്‍ ആണ് ജോലി ചെയ്യുന്നത്​​. മരുമകള്‍ ബബിത, തൃശൂരിലെ ഇന്‍റര്‍നാഷനല്‍ ജര്‍മോളജി ഇന്‍സ്​റ്റിറ്റ്യൂട്ടില്‍ ഉദ്യോഗസ്​ഥയാണ്​. ജോജി ജോഷ്വയും ലിസ ജോജിയും വ്യാഴാഴ്​ച രാവിലെ 10-ഓടെ സൗദി എയര്‍ലൈന്‍സ്​ വിമാനത്തില്‍ നാട്ടിലേക്ക്​ തിരിക്കും.

Related Articles

Back to top button