IndiaLatest

ഇന്ന് ലോക റേഡിയോ ദിനം

“Manju”

ഇന്ന് ലോകറേഡിയോ ദിനം. മാറുന്ന കാലത്ത് റേഡിയോയുടെ പ്രസക്തി കുറയുമ്പോഴും മലയാളിക്ക് ഇന്നും ഗൃഹാതുരത്വം നല്‍കുന്ന ഓര്‍മ്മായാണ് റേഡിയോ നല്‍കുന്നത് ദൈനംദിന ജീവിതത്തില്‍ റേഡിയോ ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി ചിന്തിക്കാന്‍ പോലും കഴിയാത്ത മലയാളികള്‍ ഇന്ന് ആ കാലത്തില്‍ നിന്ന് ഒരുപാട് മാറിയിരിക്കുന്നു. മാറുന്ന ജീവിതത്തില്‍ റേഡിയോ നല്‍കിയ ശ്രവ്യാനുഭവം ഇന്നും ഓരോ മലയാളിയിലും ഗൃഹാതുരതയുണര്‍ത്തുന്നു.

നാടകം, പാട്ട്, സിനിമാ വിശേഷങ്ങള്‍,വാര്‍ത്തകള്‍ അങ്ങനെ വ്യത്യസ്ഥ ഭാവത്തിലും താളത്തിലുമായി ശ്രോതാക്കളുടെ അകത്തളത്തില്‍ പടര്‍ന്നുപിടിച്ച ശ്രവ്യാനുഭവം. ഒരു തലമുറയ്ക്ക് അറിവും വിനോദവും ഒരുപോലെ നല്‍കി പകലും രാത്രിയും കടന്നുപോയ ഘടികാര തുല്യമായ സംവേദനം. അതിവേഗം വളരുന്ന പുത്തന്‍ മാധ്യമലോകത്ത് റേഡിയോ ഒരു ഓര്‍മ്മപ്പെടുത്തലാണ്. എങ്ങനെയായിരുന്നു കഴിഞ്ഞുപോയ തലമുറയുടെ അറിവ് നേടലും വിനോദവും വാര്‍ത്ത അറിഞ്ഞതുമൊക്കെയെന്ന്.

1946 ഫെബ്രുവരി 13നാണ് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്.ഇതിന്റെ ആദരസൂചകമായാണ് റേഡിയോ ദിനം ആചരിക്കുന്നത്. ചായക്കടകളിലും ബസ്സ് സ്റ്റോപ്പിലും വാര്‍ത്താപ്പെട്ടിക്ക് മുന്നിലിരുന്ന് നടത്തിയ അന്തിച്ചര്‍ച്ചകള്‍ ഏതോരു മലയാളിയുടേയും മനസില്‍ ഇന്നും മായാതെ കിടക്കുന്നു. ചീറിപ്പായുന്ന കാലത്തിനൊപ്പം സഞ്ചരിക്കാമുള്ള ഊര്‍ജ്ജം ഇന്നും റേഡിയോയ്ക്കുണ്ട്.

പുത്തന്‍കാലത്ത് ആധുനിക സാങ്കേതിക വിദ്യകളുമായി എഫ്‌എം എന്ന നാമം സ്വീകരിച്ച്‌ റേഡിയോ ഇന്ന് മാറ്റത്തിന് വിധേയമായിരിക്കുകായണ്. റേഡിയോയുടെ രൂപവും ഭാവവും മാറി. ഓര്‍മ്മകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ മാറാല പിടിച്ച കണ്ണുകളിലൂടെ ഇന്നും ഒരുപിടി മധുരമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുകയാണ് റേഡിയോ.

Related Articles

Back to top button