KeralaLatest

ഇന്ത്യയുടെ ‘ക്രിക്കറ്റ് മുത്തച്ഛന്‍’ വിടവാങ്ങി

“Manju”

മുംബൈ: മുന്‍ ക്രിക്കറ്ററും ഇന്ത്യന്‍ ക്യാപ്റ്റനുമായിരുന്ന ദത്താജിറാവു കൃഷ്ണറാവു ഗെയ്ക്വാദ് (95) അന്തരിച്ചു. ‘ഡി.കെ. ഗെയ്ക്വാദ്’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിനായി 11 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം. നേരത്തെ രാജ്യത്തെ ജീവിച്ചിരിക്കുന്ന ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും പ്രായമേറിയ ഇതിഹാസ താരമെന്ന നിലയില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.

1952ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഗെയ്ക്വാദ് ഇന്ത്യന്‍ ജേഴ്‌സിയില്‍ ആദ്യമായി അരങ്ങേറിയത്. തുടര്‍ന്ന് രാജ്യത്തിനായി 10 ടെസ്റ്റ് മത്സരങ്ങളില്‍ കൂടി കളിച്ചു. 1961ല്‍ ചെന്നൈയില്‍ പാകിസ്ഥാനെതിരെയാണ് അവസാനമായി കളിച്ചത്. 1952-53 സീസണില്‍ ടീമില്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഗെയ്ക്വാദ് മടങ്ങി.

ആറ് വര്‍ഷത്തിന് ശേഷം, 1959ല്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെ ദേശീയ ടീമിന്റെ നായകനായി. പര്യടനത്തില്‍ അദ്ദേഹം 1100ലധികം റണ്‍സ് നേടിയിരുന്നു എങ്കിലും പരമ്പരയില്‍ ഇംഗ്ലണ്ട് 5-0ന് ഇന്ത്യയെ തോല്‍പ്പിച്ചു.

എന്നിരുന്നാലും, ഗെയ്ക്വാദ് ആഭ്യന്തര ക്രിക്കറ്റില്‍ മികവുറ്റ പ്രകടനമാണ് നടത്തിയത്. 1957-58 സീസണില്‍ ഏകദേശം ഒരു ദശാബ്ദത്തിനിടെ ബറോഡയെ അവരുടെ ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. ഫൈനലില്‍ സര്‍വീസസിനെതിരായ ഇന്നിങ്‌സ് വിജയത്തില്‍ ഗെയ്ക്വാദ് സെഞ്ചുറി (132) നേടി.

മൊത്തത്തില്‍, 110 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 17 സെഞ്ചുറികള്‍ സഹിതം 5788 റണ്‍സ് നേടി. പുറത്താകാതെ നേടിയ 249* ആണ് കരിയറിലെ ഉയര്‍ന്ന സ്‌കോര്‍. 2016ല്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച ടെസ്റ്റ് ക്രിക്കറ്ററെന്ന അപൂര്‍വ്വ ബഹുമതിക്ക് ഗെയ്ക്വാദ് ഉടമയായി. ഇന്ത്യന്‍ ക്രിക്കറ്റ് താരം അന്‍ഷുമാന്‍ ഗെയ്ക്വാദിന്റെ പിതാവാണ്. അദ്ദേഹം രണ്ട് തവണ ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.

 

Related Articles

Back to top button