IndiaLatest

വാഹനം തടഞ്ഞ പോലീസുകാരനെ കടിച്ച്‌ സ്കൂട്ടര്‍ യാത്രികൻ

“Manju”

പരിശോധനയ്‌ക്കിടെ വാഹനം തടഞ്ഞ ട്രാഫിക് പോലീസുകാരന്റെ കൈ കടിച്ചുമുറിക്കാൻ ശ്രമിച്ച്‌ സ്കൂട്ടർ യാത്രികൻ. ബെംഗളുരുവിലാണ് വിചിത്ര സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഹെല്‍മെറ്റ് ധരിക്കാതെ വന്നതോടെയാണ് ഇയാളുടെ വാഹനം പോലീസ് തടഞ്ഞ് ചോദ്യം ചെയ്തത്. പോലീസുകാർ പകർത്തിയ വീഡിയോയാണ് പുറത്തുവന്നത്.

വില്‍സണ്‍ ഗാർഡൻ 10 ക്രോസ് ജംഗ്ഷനില്‍ തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. ഇതിനിടെ കോണ്‍സ്റ്റബിളിന്റെ മൊബൈല്‍ മോഷ്ടിച്ച്‌ കടക്കാനും ഇയാള്‍ ശ്രമിച്ചു. 28-കാരനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സെയ്ദ് ഷാഫി എന്ന യുവാവിനെയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. എന്തെങ്കിലും നടപടിയെടുത്താല്‍ നടുറോഡില്‍ വാഹനത്തിന് തീകൊളുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പരിക്കേറ്റ പോലീസുകാരനും പ്രതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

 

Related Articles

Back to top button