KeralaLatest

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് കോട്ടയത്ത്

“Manju”

തിരുവനന്തപുരം : കേരളം ചുട്ടുപ്പൊള്ളുന്നു. തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത് ആണ് രേഖപ്പെടുത്തിയത്. സീസണില്‍ സംസ്ഥാനത്ത് രേഖപെടുത്തിയ ഏറ്റവും ഉയർന്ന ചൂട് കൂടിയാണിത്. ഫെബ്രുവരി 16ന് കണ്ണൂർ എയർപോർട്ടില്‍ ഇതേ താപനില രേഖപെടുത്തിയിരുന്നു. കണ്ണൂർ എയർപോർട്ടില്‍ ഇന്നലെ 38.3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നു. ആലപ്പുഴയില്‍ ( 37.6°c, 4.4°c കൂടുതല്‍) യില്‍ തുടർച്ചയായ ഏഴാമത്തെ ദിവസവും സാധാരണയിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ രേഖപെടുത്തി.

അതേസമയം, 2024 ഫെബ്രുവരി 29 വരെ കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, 29 വരെ ഉയർന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Related Articles

Back to top button