InternationalLatest

മതനിരപേക്ഷത അവിഭാജ്യ ഘടകം; മൊറയൂര്‍

“Manju”

ജിദ്ദ: വൈവിധ്യമാര്‍ന്ന സംസ്കാരവും ഭാഷയും സംസാരിക്കുന്ന ലക്ഷോപലക്ഷം ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന ഘടകങ്ങളാണ് ജനാധിപത്യവും മതനിരപേക്ഷതയും.ഇത് ഭാരതത്തിന്റെ നിലനില്‍പ്പിന് അവിഭാജ്യ ഘടകങ്ങളാണെന്നും ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുകയാണ് ഫാഷിസ്റ്റ് ശക്തികള്‍ പുതിയ വിവാദത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് മൊറയൂര്‍ പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെസ്റ്റേണ്‍ റീജ്യന്‍ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രാജ്യസഭാ അംഗം സുബ്രമണ്യം സ്വാമി ഏതാനും ദിവസം മുമ്പു സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കോവിഡാനന്തരം മാറിയ സാഹചര്യത്തില്‍ പ്രവാസി ഇന്ത്യക്കാരില്‍ നിന്നും ആരോഗ്യപരമായും തൊഴില്‍പരമായും ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി മികച്ച സേവനങ്ങള്‍ നല്‍കുകയാണ് വരാനിരിക്കുന്ന നാളുകളില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ലക്ഷ്യം വെക്കുന്നതെന്ന് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ കീഴ്ശ്ശേരി പറഞ്ഞു. കോവിഡ് കാലത്ത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം നടത്തിയ മികച്ച സേവനങ്ങളില്‍ ആകൃഷ്ടരായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് പ്രവാസികള്‍ പുതുതായി ഫോറത്തിലേക്ക് കടന്നുവന്നതായും അദ്ദേഹം അറിയിച്ചു.കേരളം, കര്‍ണാടക, തമിഴ്നാട്, നോര്‍ത്തേണ്‍ സ്റ്റേറ്റ് സംസ്ഥാന കമ്മിറ്റികള്‍ കഴിഞ്ഞ ആറുമാസക്കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരാനിരിക്കുന്ന സീസണിലേക്കുള്ള പ്രവര്‍ത്തന പദ്ധതികളെക്കുറിച്ചുള്ള രൂപരേഖയും അവതരിപ്പിച്ചു.

Related Articles

Back to top button