KeralaLatest

മനസ്സുകളിൽ ജീവിക്കുന്നവരാകണം പൊതുപ്രവർത്തകർ – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി.

“Manju”

കൊട്ടാരക്കര : ചിലർ ജീവിക്കുന്ന സമയത്ത് തന്നെ നമ്മളൊക്കെ മരിച്ചു പോകുന്നു, എന്നാൽ ചിലർ മരിച്ചു പോയാലും നമ്മുടെയൊക്കെ മനസ്സുകളിൽ ജീവിക്കുന്നു, അങ്ങനെ മരിച്ചാലും ജനമനസ്സുകളിൽ ജീവിക്കുന്നവരാണ് ഭാഗ്യം ചെയ്തവർ.., അതിന് അവർ ജീവിച്ചിരുന്ന കാലത്ത് ചെയ്ത പ്രവർത്തിയുടെ പുണ്യഫലമാണതെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. പൊതു പ്രവർത്തകരുടെ ജീവിതം സംശുദ്ധമാകുമ്പോൾ അവർ ജനമനസ്സുകളിൽ ജീവിക്കുന്നവരാകുന്നു. മനുഷ്യന്റെജീവിതമെന്നു പറയുന്നത് മൂന്ന് തരത്തിലുള്ളതാണ്. ആദ്യം വയറ്റിനുള്ളിലും, പിന്നെ മണ്ണിനുള്ളിലും അവസാനം ആരുടെയൊക്കെയോ മനസ്സിനുള്ളിലുമായി ഓരോ ജീവിതങ്ങളും മാറുന്നു. ജീവിച്ചിരിക്കുന്ന സമയത്ത് മറ്റുള്ളവരുടെ മനസ്സുകളിൽ ജീവിക്കുവാൻ സാധിക്കുക. നല്ലത് കേൾപ്പിച്ചുകൊണ്ട് ജീവിക്കുക. പൊതു പ്രവർത്തനരംഗത്തും, ഔദ്യോഗിക രംഗത്തും ഒക്കെ ജീവിക്കുന്ന സമയത്ത് കണ്ടുമുട്ടുന്ന എല്ലാ ആളുകളെയും കൊണ്ട് നല്ലതുപറയിക്കുക. അങ്ങനെയുള്ള ജീവിതങ്ങളിൽ ഒന്നായിരുന്നു മികച്ച സംരഭകനും, സാമൂഹ്യ കാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ജി ജഗന്നാഥന്റേത് എന്ന് സ്വാമി അനുസ്മരിച്ചു. ശനിയാഴ്ച വൈകിട്ട് പുത്തൂർ ജംഗ്ഷനിൽ ചേർന്ന ജി.ജഗന്നാഥൻ അനുസ്മരണവം കാരുണ്യനിധി വിതരണവും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോട്ടാത്തല ശ്രീകുമാർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ വിദ്യാർ്തഥി പ്രതിഭ മാസ്റ്റർ പി. പ്രണവിനെ ആദരിച്ചു. ശാന്തിഗിരി ആശ്രമം, കൊട്ടാരക്കര ബ്രാഞ്ച് ഇൻചാർജ് സ്വാമി മംഗളാനന്ദൻ ജ്ഞാനതപസ്വി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്. ശശികുമാർ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആനക്കോട്ടൂർ ഗോപകുമാർ, പുത്തൂർ റോട്ടറി ക്ലബ് പ്രസിഡന്റ് എസ്. സുരേന്ദ്രൻ എന്നിവർ ആശംസയർപ്പിച്ചു. വിജയൻ ജെ.എസ്. സ്വാഗതവും, ശ്രീകുമാർ ആനന്ദം നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button