IndiaLatest

സ്ഥലംമാറ്റം നല്‍കുമ്പോള്‍ ഉദ്യോഗസ്ഥരുടെ കുടുംബജീവിതങ്ങള്‍ കൂടി പരിഗണിക്കണം

“Manju”

ഡല്‍ഹി ; ഉദ്യോഗസ്ഥര്‍ക്ക്‌ സ്ഥലംമാറ്റം നല്‍കുന്ന അവസരത്തില്‍ അവരുടെ കുടുംബജീവിതങ്ങള്‍ സംരക്ഷിക്കുന്ന കാര്യം കൂടി പരിഗണിക്കണമെന്ന്‌ സുപ്രീംകോടതി. സ്ഥാലം മാറ്റനയത്തില്‍ ഉദ്യോഗസ്ഥരുടെ കുടുംബജീവിതങ്ങള്‍ക്ക്‌ കൂടി അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്ന്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അദ്ധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.

നികുതിഭരണവകുപ്പ്‌ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കേസിലാണ്‌ സുപ്രീംകോടതി നിരീക്ഷണം. 2018ല്‍ കേന്ദ്ര പരോക്ഷ നികുതി-കസ്‌റ്റംസ്‌ ബോര്‍ഡ്‌ (സിബിഐസി) ഇന്റര്‍ കമീഷണറേറ്റ്‌ സ്ഥലംമാറ്റങ്ങള്‍ പിന്‍വലിച്ച്‌ പുറത്തിറക്കിയ സര്‍ക്കുലറിന്‌ എതിരായ ഹര്‍ജി തള്ളിയ കേരളാഹൈക്കോടതി ഉത്തരവ്‌ ചോദ്യം ചെയ്‌തുള്ള അപ്പീലുകളാണ്‌ സുപ്രീംകോടതി പരിഗണിച്ചത്‌.
സ്ഥാനക്കയറ്റം നല്‍കുന്ന അവസരത്തില്‍ വനിതാഉദ്യോഗസ്ഥരുടെ കുടുംബജീവിതം, ശാരീരികവെല്ലുവിളി നേരിടുന്നവരുടെ താല്‍പര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ പരിഗണന നല്‍കുന്ന രീതിയില്‍ സ്ഥലംമാറ്റനയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട്‌ സുപ്രീംകോടതി നിര്‍ദേശിച്ചു.വ്യക്തികളുടെ സ്വകാര്യതയ്‌ക്കുള്ള അവകാശം, അന്തസ്‌, കുടുംബജീവിതം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരുകളുടെ ഇടപെടലുകള്‍ ഭരണഘടനാപരമായ അനുപാതങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു.

‘സര്‍ക്കാരുകള്‍ സ്ഥലംമാറ്റനയം രൂപീകരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക്‌ അവരുടെ കുടുംബജീവിതങ്ങള്‍ സംരക്ഷിക്കാനുള്ള സൗകര്യങ്ങള്‍ കൂടി പരിഗണിക്കണം. കുടുംബജീവിതങ്ങള്‍ സംരക്ഷിക്കുകയെന്നത്‌ വ്യക്തികളുടെ അന്തസ്‌, സ്വകാര്യത തുടങ്ങിയ ഘടകങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ്‌’- കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാണിച്ചു.

Related Articles

Back to top button