KeralaLatest

ആരോഗ്യ പ്രവര്‍ത്തകന്‍ ബേബി തോമസിന് ചേര്‍ത്തലയുടെ ആദരം

“Manju”

ആലപ്പുഴ: ആരോഗ്യ പ്രവര്‍ത്തക രംഗത്ത് സജീവമായ ബേബി തോമസിന് ചേര്‍ത്തലയുടെ ആദരം. 26 വര്‍ഷമായി ചെറുതന, പാണാവള്ളി, മുഹമ്മ, തണ്ണീര്‍മുക്കം, കഞ്ഞിക്കുഴി പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഹരിപ്പാട്, ചേര്‍ത്തല താലൂക്ക് ആശുപത്രികളിലും ശ്രദ്ധേയമായ ജില്ലാതല ആരോഗ്യ പരിപാടികള്‍ നടത്തി ആരോഗ്യ ബോധവത്കരണ സന്ദേശ പ്രചാരണം നടത്തുന്ന ബേബി തോമസിന് മുഹമ്മ അരങ്ങ് സോഷ്യല്‍ സര്‍വീസ് ഫോറം കൂട്ടായ്മയാണ് ആദരം സംഘടിപ്പിച്ചത്.

ചേര്‍ത്തല പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംഗീതസംവിധായകന്‍ ആലപ്പി ഋഷികേശ് ബേബി തോമസിനെ ആദരിച്ചു. സി.പി.ഷാജി മുഹമ്മ, ചേര്‍ത്തല രാജന്‍, കെ.കെ.ആര്‍ കായിപ്പുറം എന്നിവര്‍ ആദരിച്ച ചടങ്ങില്‍ പങ്കെടുത്തു. പൊതു ജനങ്ങളെ ആരോഗ്യ ബോധവത്ക്കരിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഇദ്ദേഹം ചെയ്യുന്നത്.

Related Articles

Back to top button