IndiaLatest

ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച്‌ സച്ചിനും, സേവാഗും

“Manju”

ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ ഗംഭീര പ്രകടനത്തെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പ്രശംസിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീം 151 റണ്‍സിന് വിജയിച്ചു, നാലാം ദിവസം അവസാനിക്കുമ്പോള്‍ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തില്‍ നിന്ന് അഞ്ചാം ദിവസം വമ്പന്‍ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ഒരിക്കലും ഇന്ത്യക്കാരെ വില കുറച്ചുകാണരുതെന്ന് സെവാഗ് പറഞ്ഞു. ലോര്‍ഡ്സില്‍ ഈ വിജയം രജിസ്റ്റര്‍ ചെയ്യുന്നതുവരെ, രക്ഷപ്പെടുമോ എന്ന സംശയമായിരുന്നു എല്ലാവര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ടീം ഇന്ത്യയെ അഭിനന്ദിച്ചു. ഇന്ത്യ വളരെ നന്നായി കളിച്ചുവെന്നും മത്സരത്തിലെ ഓരോ നിമിഷവും ആസ്വദിച്ചെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ടെസ്റ്റ് താരം വിവിഎസ് ലക്ഷ്മണും ടീം ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ചു. ടെസ്റ്റ് മാച്ച്‌ ക്രിക്കറ്റിന്റെ ഒരു അവിശ്വസനീയമായ ദിനം, ഓരോ ഇന്ത്യന്‍ ആരാധകനും വളരെക്കാലം ഓര്‍ത്തിരിക്കേണ്ട ഒന്നാണ് ഈ മത്സരമെന്നും ബുംറയും ഷമിയും ബാറ്റുമായി പോരാടിയപ്പോള്‍ , സിറാജ്, ഇഷാന്ത്, ബുംറ, ഷമി എന്നിവരുടെ പേസ് ആക്രമണം ഇന്ത്യ ലോര്‍ഡ്സ് ടെസ്റ്റില്‍ ഒരു സെന്‍സേഷണല്‍ വിജയം രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button