KeralaLatest

അര്‍ദ്ധവാര്‍ഷിക കുംഭമേള: നാളെ ആശ്രമ കുംഭം നിറയ്ക്കും

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം പൂജിതപീഠം സമര്‍പ്പണാഘോഷവുമായി നടക്കുന്ന അര്‍ദ്ധവാര്‍ഷിക കുംഭമേളയോടനുബന്ധിച്ച് നാളെ രാവിലെ 8.30ന് ആശ്രമകുംഭം നിറയ്ക്കും. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയും ചേര്‍ന്നാണ് ആശ്രമകുംഭം നിറയ്ക്കുക.

സന്ന്യാസി സന്ന്യാസിനിമാരുടെയും ആത്മബന്ധുക്കളുടെയും പ്രാര്‍ത്ഥനാനിര്‍ഭരമായ സാന്നിധ്യത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. ആശ്രമം ബ്രാഞ്ചുകളിലും സന്ന്യാസി സന്ന്യാസിനിമാർ നാളെ കുംഭം നിറയ്ക്കും.

Related Articles

Back to top button