KeralaLatest

ഇന്ന് ബാലവേല വിരുദ്ധദിനം

“Manju”

 

പൂത്തുമ്പിയും പൂക്കളും സ്വപ്‌നം കണ്ട് പുസ്തകത്തിന്റെ താളുകളിലൂടെ വിജ്ഞാന ലോകത്ത് ചുവടുറപ്പിക്കേണ്ട ബാല്യങ്ങളില്‍ ചിലരെങ്കിലും ഇന്ന് ജീവിതഭാരം ചുമലിലേറ്റി തെരുവോരങ്ങളില്‍ അലയുന്ന കാഴ്ച നാം കണ്ടിട്ടില്ലേ? ഭക്ഷണശാലകളില്‍, കൃഷിയിടങ്ങളില്‍, കച്ചവടകേന്ദ്രങ്ങളില്‍ ദൈന്യതയാര്‍ന്ന കണ്ണുകളും ഇനിയും മാഞ്ഞിട്ടില്ലാത്ത നിഷ്‌കളങ്കയും പേറി പണിയെടുക്കുന്ന ‘കുട്ടിപണിക്കാര്‍’. ക്രൂരമായ ബാലവേലയുടെ ഇരകളാണാപാവങ്ങള്‍. . . . .”

2002 ജൂണ്‍ 12 മുതലാണ് അന്താരാഷ്ട്രതൊഴില്‍ സംഘടനയുടെ നേതൃത്വത്തില്‍ ലോകബാലവേല വിരുദ്ധദിനമായി ആചരിച്ചു തുടങ്ങിയത്. ബാലവേല എന്ന സാമൂഹ്യ തിന്മ ഇല്ലായ്മ ചെയ്യുന്നതിനാവശ്യമായ ബോധവവത്കരണങ്ങളും പ്രവര്‍ത്തനങ്ങളും വിവിധ ഏജന്‍സികളുടെയും സര്‍ക്കാറുകളുടെയും നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നു.

പടക്കപ്പുരകളിലും ഫാക്ടറി ചൂടിലും ബാല്യം കരിഞ്ഞു വാടുന്നു. ചിലപ്പോള്‍ ഒതുങ്ങിയമരുന്നു. പാടങ്ങളിലും എസ്റ്റേറ്റുകളിലും കന്നുകാലികളെപ്പോലെ അവര്‍ അടിമപ്പണി ചെയ്യുന്നു.സ്കൂളില്‍ പഠിക്കുന്ന പ്രായത്തിലുള്ള അഞ്ചിനും 17നും ഇടയ്ക്ക് പ്രായമുള്ള24.6 കോടിയിലേറെ കുട്ടികള്‍ കുടുംബം പോറ്റാനും സ്വയം ജീവിക്കാനും പണിയെടുക്കുന്നു, കഠിനാധ്വാനം ചെയ്യുന്നു എന്നാണ് കണക്ക്.

1989-ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബഌയാണ് ലോക ബാലവേല വിരുദ്ധ ദിനം പ്രഖ്യാപിച്ചത്. അന്തര്‍ദേശീയ തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയും അതിന്റെ ഘടക സംഘടനയായ ഇന്‍ര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (കഘഛ) ബാലവേലയ്‌ക്കെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. 1992-ല്‍ തൊഴില്‍ സംഘടന നടപ്പിലാക്കിയ ബാലവേല ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര പരിപാടി 100 ലധികം രാഷ്ട്രങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്നു.

കുട്ടികള്‍ സമൂഹത്തിലെ നിര്‍ണായകമായ ഘടകമാണ്. ജനസംഖ്യയിലെ ഏതാണ്ട് 23 ശതമാനവും കുട്ടികളാണ്. അവരെ വിദ്യാഭ്യാസവും ആരോഗ്യവും നല്‍കി വളര്‍ത്തുന്നതിന് പകരം ചൂഷണം ചെയ്യുകയാണ് ലോകമെങ്ങും.ലോകത്തില്‍ ആറില്‍ ഒരു കുട്ടി വീതം തൊഴിലാളിയാണ്. ബാല്യം വിടും മുമ്പെ മുതിര്‍ന്നവരെപ്പോലെ പണിയെടുത്ത് ജീവിക്കാനാണവരുടെ വിധി. ബാല വേശ്യകളായി കഴിയുന്ന പെണ്‍കുട്ടികള്‍ വേറെയുമുണ്ട്. ജീവിതം എന്തെന്ന് അറിയും മുമ്പ് സ്വന്തം ശരീരം വില്പനച്ചരക്കാക്കാനാണവരുടെ ദുര്‍വിധി.

ഇന്ത്യയില്‍ എട്ട് കോടിയിലേറെ കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നുവെന്നാണ് കണക്ക്.അപകടകരമായ തൊഴിലുകളിലൊന്നും 14 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്ക് നിര്‍ത്തരുതെന്ന് ഭരണഘടനയുടെ 24, 39, 45 എന്നീ വകുപ്പുകള്‍ വിലക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് സൗജന്യവും സ്വതന്ത്രവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പു വരുത്തുന്നു.

എന്നിട്ടും എട്ടു കോടിയിലേറെ കുട്ടികള്‍ കൂലിയില്ലാവേല ചെയ്യുന്നു. ചൂഷണത്തിനിരയാവുന്നു. അര്‍ഹമായ ബാല്യം അവര്‍ക്ക് നഷ്ടപ്പെടുന്നു. സ്വന്തം മാനസികവും ശാരീരികവും ആന്തരികവുമായ വളര്‍ച്ച മുരടിക്കുന്നു.ആദിവാസി ഹരിജന്‍ മേഖലയില്‍ കുട്ടികള്‍ ഇപ്പോഴും അടിമവേലക്കാരാണ്. ഇന്ത്യയില്‍ പലയിടത്തും.

ഇത്തിരി സ്‌നേഹം, ഒരിറ്റു ദയ, അല്പം ലാളന, അതിനുവേണ്ടി ദാഹിക്കുന്ന കോടിക്കണക്കിനു കുട്ടികള്‍ ലോകത്തുണ്ട്. ഒരു നേരത്തെ വിശപ്പടക്കാന്‍ ഗതിയില്ലാതെ അലഞ്ഞു തിരിയുന്നവര്‍, ജനിച്ചപ്പോള്‍ തന്നെ തെരുവിലുപേക്ഷിക്കപ്പെട്ടവര്‍, പട്ടിണി മാറ്റാന്‍ കഠിനാധ്വാനം ചെയേണ്ടിവരുന്നവര്‍, തെരുവു കൊള്ളക്കാരുടെ പിടിയില്‍പ്പെട്ട് കുറ്റകൃത്യങ്ങള്‍ ചെയ്യേണ്ടിവരുന്നവര്‍, യുദ്ധഭീതിയില്‍ കഴിയുന്നവര്‍ . . ഇങ്ങനെ നീളുന്നു പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന ബാല്യങ്ങളുടെ പട്ടിക. ഇവരില്‍ ഭൂരിപക്ഷവും അപകടകരമായ തൊഴിലിടങ്ങളിലാണ് പണിയെടുക്കുന്നത് എന്നതും ഓര്‍ക്കുക. സര്‍ക്കസ്, ആന പരിശീലനം, കീടനാശിനി നിര്‍മ്മാണം, പടക്കനിര്‍മ്മാണ ശാലകള്‍, ഖനിയിടങ്ങള്‍ എന്നിങ്ങനെ അപകടകരമായ തൊഴില്‍ സാഹചര്യങ്ങളുടെ പട്ടികയും നീളുന്നു.

കുട്ടികളെ ശാരീരികവും മാനസികവും സാമൂഹികവുമായി വേദനിപ്പിക്കുന്ന തൊഴിലുകളെയാണ് ബാലവേലയായി നിര്‍വചിച്ചിരിക്കുന്നത്. ലോകമെമ്പാടും കുട്ടികളെകൊണ്ട് തൊഴിലെടുപ്പിക്കുന്ന പ്രവണത ഏറിവരികയാണെന്നാണ് യുനിസെഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ കണക്ക്. ഹ്യൂമന്റൈറ്റ്‌സ് ന്യൂസ് വേള്‍ഡിന്റെ സമീപകാല കണക്കുപ്രകാരം ലൊകത്താകമാനം 25 കോടിയിലധികം കുട്ടികള്‍ രാപ്പകലില്ലാതെ പണിയെടുക്കുന്നുണ്ട്.

Related Articles

Back to top button