IndiaLatest

കോവിഡ് അനാഥരാക്കിയ കുട്ടികളെ കണ്ടെത്തണമെന്ന് സുപ്രീം കോടതി

“Manju”

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗം മൂലം അനാഥരായ കുട്ടികളെ കണ്ടെത്താന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. കൊവിഡ് വൈറസ് കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3627 കുട്ടികള്‍ അനാഥരായെന്ന് കോടതിയില്‍ ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. 274 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്.

കേരളത്തില്‍ 65 കുട്ടികള്‍ അനാഥരായെന്നാണ് കണക്കില്‍ പറയുന്നു. 1931 കുട്ടികള്‍ക്ക് അച്ഛനമ്മമാരില്‍‍ ഒരാളെ നഷ്ടമായി. 2020 ഏപ്രില്‍ 1 മുതല്‍ 2021 ജൂണ്‍ 5 വരെയുള്ള കണക്കാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ അനാഥരായത് മധ്യപ്രദേശിലാണ്, 706. ബിഹാറില്‍ 308 കുട്ടികളും ഒഡിഷയില്‍ 241 കുട്ടികളും മഹാരാഷ്ട്രയില്‍ 217 കുട്ടികളും ആന്ധ്രപ്രദേശില്‍ 166 കുട്ടികളും ഛത്തീസ്ഗഡില്‍ 120 കുട്ടികളും അനാഥരായിട്ടുണ്ട്.

Related Articles

Check Also
Close
Back to top button