IndiaLatest

‘മക്കള്‍ ആരോഗ്യം’ മെഡിക്കല്‍ ടീം പുറപ്പെട്ടു.

“Manju”

 

പോത്തന്‍കോട് : ചെന്നൈ ശാന്തിഗിരി ആശ്രമം ബ്രാഞ്ച് രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന മക്കള്‍ ആരോഗ്യം മെഡിക്കല്‍ ക്യാമ്പിലേക്കുള്ള മെഡിക്കല്‍ ടീം പുറപ്പെട്ടു. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിലെ 52 ഓളം സിദ്ധ മെഡിസിന്‍ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും അടങ്ങുന്ന സംഘമാണ് ഇന്ന് പുറപ്പെട്ടത്. മെഡിക്കല്‍ ടീം ശാന്തിഗിരി ആശ്രമത്തിലെത്തി പര്‍ണ്ണശാലയില്‍ ഗുരുവിനെ പ്രാര്‍ത്ഥിച്ചശേഷമാണ് ചെയ്യൂരിലേക്ക് പുറപ്പെട്ടത്. തമിഴകത്ത് സേവനത്തിന്റെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ പുതിയ ജീവകാരുണ്യപദ്ധിതിക്ക് ചെങ്കല്‍പേട്ടിലെ ചെയ്യൂരില്‍ തുടക്കമാകും. ശാന്തിഗിരി മക്കള്‍ ആരോഗ്യം’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി തമിഴ് നാട്ടിലുടനീളം സൗജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതായിരിക്കും. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമം ചെയ്യൂര്‍ ശാഖയില്‍ 2024 ജനുവരി 7 ഞായറാഴ്ച നടക്കുന്ന ആദ്യ മെഡിക്കല്‍ ക്യാമ്പില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് സൌജന്യ വൈദ്യപരിശോധനയും ഔഷധങ്ങളും ലഭ്യമാക്കും.

മക്കള്‍ ആരോഗ്യം ക്യാമ്പില്‍ പങ്കെടുന്നതിന് പുറപ്പെട്ട മെഡിക്കല്‍ ടീം ശാന്തിഗിരി ആശ്രമത്തിലെത്തിയപ്പോള്‍.

Related Articles

Back to top button