InternationalLatest

വാക്‌സിന്‍ പരീക്ഷണത്തിന് സ്വയം വിട്ടു നല്‍കിയ യുവാവിന്റെ അനുഭവങ്ങള്‍ ഇങ്ങനെ

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂയോര്‍ക്ക്: ദിവസവും പതിനായിരകണക്കിന് പുതിയ കൊവിഡ് രോഗികള്‍ ഉണ്ടാകുന്ന അമേരിക്കയില്‍ രോഗത്തെ കീഴടക്കുവാന്‍ നിരവധി കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ആയിരങ്ങള്‍ ദിനവും മരിച്ച്‌ വീഴുമ്പോഴും പ്രതിരോധിക്കാനാകാതെ ഉഴറുന്ന അമേരിക്ക എന്ന സ്വന്തം രാജ്യത്തെ കണ്ട് പ്രതിവിധിയായ വാക്‌സിനു വേണ്ടിയുള‌ള പരീക്ഷണത്തിന് സ്വയം വിട്ടുനല്‍കി ഇയാന്‍ ഹെയ്‌ഡന്‍ എന്ന 29കാരന്‍.

മോഡേണ എന്ന വാക്‌സിന്‍ കമ്പനിയുടെ കൊവിഡ് വാക്‌സിന്‍ വികസനത്തിന് ആദ്യ ഘട്ടത്തില്‍ പരീക്ഷണത്തിന് തയ്യാറായ 45പേരില്‍ ഒരാളാണ് ഇയാന്‍. അമേരിക്കന്‍ നഗരമായ സിയാ‌റ്റിലിലെ ഒരു ബയോ ടെക് ഇന്‍സ്‌റ്റി‌റ്റ്യൂട്ടില്‍ ജോലി ചെയ്യുകയാണ് ഇയാന്‍. ഓഫീസിലെ വാക്‌സിന്‍ ട്രയലിനായുള‌ള ആളുകളെ തേടുകയായിരുന്നു. 18നും 55നുമിടയിലുള‌ള ആളെയാണ് ആവശ്യം. പരീക്ഷണത്തിന് തയ്യാറായി ഇയാന്‍ തന്റെ രക്തം നല്‍കി. വൈകാതെ പരീക്ഷണം ആരംഭിച്ചു. 28 ദിവസം ഇടവിട്ട് രണ്ട് വാക്സിനുകള്‍ കുത്തിവച്ചു. ആദ്യ ഘട്ടത്തില്‍ കുത്തിവച്ച ശേഷം ഗവേഷകര്‍ വാക്‌സിന്റെ പ്രതികരണം ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നല്‍കി. ഏറ്റവുമധികം ഡോസ് കുത്തിവച്ചത് ഇയാനെയായിരുന്നു. ശേഷം പാര്‍ശ്വഫലങ്ങള്‍ എഴുതാന്‍ ഒരു ഡയറിയും ചൂട് അളക്കാന്‍ തെര്‍മോമീ‌റ്ററും നല്‍കി. ആദ്യ 28 ദിനം പക്ഷെ കുഴപ്പമൊന്നുമില്ലാതെ പോയി.

രണ്ടാമതും വാക്‌സിന്‍ കുത്തിവച്ചതോടെ വൈകാതെ ഇയാന് കൈയില്‍ വേദനയുണ്ടായി. മനംപുരട്ടലും തലവേദനയും പേശീ വേദനയുമുണ്ടായി. താമസിയാതെ വലിയ പനി ബാധിച്ച്‌ ഇയാനെ ആശുപത്രിയിലാക്കി. പിന്നീട് അസ്വസ്ഥതകള്‍ ഭേദമായതും തിരികെ വീട്ടിലേക്ക് മടങ്ങി. പിന്നീടും അസ്വസ്ഥതകളുണ്ടായി. മ‌റ്റ് രണ്ടുപേര്‍ക്കും ഇതുപോലെ തന്നെ വാക്‌സിനോട് പ്രതികരണമുണ്ടായി. മോഡേണ കൂടിയ ഡോസിലുളള അളവില്‍ മരുന്ന് നല്‍കുന്നത് വൈകാതെ നിര്‍ത്തി. അവര്‍ രണ്ടാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തിലേക്ക് കടന്നു. ചെറിയ അളവില്‍ നല്‍കുമ്പോള്‍ തന്നെ ആന്റിബോഡി നി‌ര്‍മ്മിക്കപ്പെടുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ 600 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തുക. മൂന്നാം ഘട്ടത്തില്‍ 30,000 പേരാണ് പരീക്ഷണ വിധേയരാകുക. അടുത്ത വര്‍ഷം ജൂണ്‍ വരെയാണ് ഇയാന്‍ ഹെയ്ഡന്റെ ഒന്നാംഘട്ട വാക്‌സിന്‍ പരീക്ഷണ കാലം. പന്ത്രണ്ടോളം കമ്പനികളാണ് മോഡേണയെപോലെ വാക്‌സിന്‍ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഓരോ ചെറിയ പരീക്ഷണങ്ങളും കടന്ന് മഹാമാരിയായ കൊവിഡിനെ പിടിച്ചുകെട്ടാനാകും എന്ന പ്രതീക്ഷയോടെ.

Related Articles

Back to top button