InternationalLatest

സ്ഥാപകദിനം ആചരിച്ചു

“Manju”

കുവൈത്ത് സിറ്റി: ആം ആദ്മി പ്രവാസി കള്‍ചറല്‍ അസോസിയേഷന്‍ കുവൈത്തിന്റെ (ആപ്കാ) ആഭിമുഖ്യത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാപകദിനവും ഇന്ത്യന്‍ ഭരണഘടനദിനവും ആചരിച്ചു. അബ്ബാസിയ പോപ്പിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കണ്‍വീനര്‍ വിജയന്‍ ഇന്നാസിയ അധ്യക്ഷത വഹിച്ചു. സാജു സ്റ്റീഫന്‍ ആമുഖപ്രഭാഷണം നടത്തി.

അനില്‍ ആനാട് മുഖ്യസന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി എല്‍ദോ എബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനയിലേക്ക് പുതുതായി വന്ന അംഗങ്ങള്‍ക്ക് പ്രകാശ് ചിറ്റേഴത്ത്, ലിന്‍സ് തോമസ്, സബീബ് മൊയ്തീന്‍, ബിനു ഏലിയാസ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ബെന്നി ജോസഫിന്റെ നേതൃത്വത്തില്‍ ഗാനസന്ധ്യ അരങ്ങേറി. മുബാറക് കാമ്പ്രത്ത്‌ സ്വാഗതവും ട്രഷറര്‍ ഷിബു ജോണ്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button