KeralaLatest

ജാതിമത ചിന്തകള്‍ക്കതീതമായ ഒരു കൂട്ടായ്മയാണ് ശാന്തിഗിരിയിലുള്ളത്: അടൂര്‍ പ്രകാശ് എംപി

“Manju”

പോത്തന്‍കോട്(തിരുവനന്തപുരം): ജാതിമത ചിന്തകള്‍ക്ക് അതീതമായിട്ടുള്ള ഒരു കൂട്ടായ്മയാണ് ശാന്തിഗിരിയിലുള്ളതെന്ന് അടൂര്‍ പ്രകാശ് എംപി അഭിപ്രായപ്പെട്ടു. ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംപി. ആത്മീയത നമുക്ക് ഇന്നത്തെ കാലഘട്ടത്തില്‍ മാറ്റിനിര്‍ത്തുവാന്‍ കഴിയുന്ന ഒന്നല്ല. നമ്മുടെ എല്ലാവരുടെയും കാഴ്ചപ്പാട് ആത്മീയതയില്‍ അടങ്ങിയിരിക്കുന്നതാണ്. ആത്മീയമായ ചിന്താഗതികളും അതിനേക്കളുപരി ആത്മീയമായ പ്രവര്‍ത്തനങ്ങളുമൊക്കെ ഒരു സമൂഹത്തെ നന്മയിലേക്ക് എത്തിക്കുവാനുള്ള അവസരം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്നും എംപി പറഞ്ഞു.

കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ സമൂഹിക നന്മയാണ് എല്ലാത്തിന്റെയും പൊരുള്‍ എന്ന് മനസ്സിലാക്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ശാന്തിഗിരിയിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ രാജ്യസഭ മെമ്പര്‍ അഡ്വ.എ.എ. റഹീം അധ്യക്ഷത വഹിച്ചു. മതാതീത ആത്മീയതയാണ് ശാന്തിഗിരി മുന്നോട്ടു വയ്ക്കുന്നതെന്ന് എംപി അഭിപ്രായപ്പെട്ടു. ഗുരുവിന്റെ സന്ദേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഗുരുപരമ്പരയില്‍ നിറഞ്ഞു നില്‍ക്കുന്നത് മതതീതയുടെ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായി. എം എല്‍ എ വി ജോയി വിശിഷ്ടാതിഥിയായി. ചടങ്ങില്‍ ശാരദ ജ്യോതിപുരം രചിച്ച ‘അനുകമ്പ’ എന്ന കവിതാ സമാഹാരം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖന്‍ സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചലിന് നല്‍കികൊണ്ട് പ്രകാശനം ചെയ്തു.

ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജനനി കൃപ ജ്ഞാനതപസ്വിനി, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. മധുപാല്‍, പാളയം ജുമാ മസ്ജിദ് ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, ഭാരതീയ ജനതാ പാര്‍ട്ടി തിരുവനന്തപുരം ജില്ല ട്രഷറര്‍ എം. ബാലമുരളി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.വേണുഗോപാലന്‍ നായര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍,് മെമ്പര്‍ കോലിയക്കോട് മഹീന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍ സഹീറത്ത് ബീവി, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിന്‍ ദാസ്, ശാന്തിഗിരി ഗൃഹസ്ഥാശ്രമ സംഘം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ രാജീവ് എസ്, കൊയിലാണ്ടി ഏരിയാ വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം പബ്ലിക് റിലേഷന്‍സ് കണ്‍വീനര്‍ ടി ചന്ദ്രന്‍, മലപ്പുറം ഏരിയാ മാതൃമണ്ഡലം പബ്ലിക് റിലേഷന്‍സ് കണ്‍വീനര്‍ കെ ലീന, ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ബി എസ് സല്‍പ്രിയന്‍, ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ആര്‍ ശാന്തിപ്രിയ, ഗുരുമഹിമ കോര്‍ഡിനേറ്റര്‍ ബ്രഹ്‌മചാരിണി കെ. എം.സ്നേഹവല്ലി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button