IndiaLatest

കേരളത്തില്‍ എയിംസ് ;അനുകൂല നിലപാടുമായി കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: കേരളത്തിനുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അറിയിച്ചെന്ന് കെ മുരളീധരന്‍ എംപി. ലോക്സഭയില്‍ ചട്ടം 377 അനുസരിച്ച്‌ ഈ വിഷയം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എം പി വ്യക്തമാക്കി.

എയിംസ് സ്ഥാപിക്കുന്നതിന് നാലു സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കേരളത്തോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കേരളത്തിനുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണയിലെന്ന് കേന്ദ്ര ആരോഗ്യ സഹ മന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ അറിയിച്ചു. ലോക്സഭയില്‍ ചട്ടം 377 അനുസരിച്ചു ഈ വിഷയം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. എയിംസ് സ്ഥാപിക്കുന്നതിന് നാലു സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കേരളത്തോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കേരള എയിംസ്നു തത്വത്തില്‍ അംഗീകാരം നല്കുന്നതിനുവേണ്ടി ഇപ്പോള്‍ കേന്ദ്ര ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.

Related Articles

Back to top button