KeralaLatest

ആംബുലന്‍സിന്റെ ടയര്‍ ഊരി തെറിച്ചു; നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ തട്ടി യാത്രക്കാരന് പരിക്ക്

“Manju”

മംഗലപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിന്റെ ടയര്‍ ഊരി തെറിച്ചു. നിയന്ത്രണം വിട്ട ആംബുലന്‍സ് തട്ടി സ്‌കൂട്ടര്‍ യാത്രക്കാരന് പരുക്കേറ്റു. പള്ളിപ്പുറത്ത് വെച്ച് രാവിലെ 10.30 നായിരുന്നു അപകടം.

മുരുക്കുംപുഴ സ്വദേശി പ്രസന്നകുമാറിനാണ് ഗുരുതര പരുക്കേറ്റത്. ടയര്‍ പൊട്ടിത്തെറിച്ച് ഊരിപ്പോയതോടെ നിയന്ത്രണം വിട്ട ആംബുലന്‍സ് സ്‌കൂട്ടറില്‍ ചെന്നി ഇടിക്കുകയായിരുന്നു. തെറിച്ചു പോയ പ്രസന്നകുമാര്‍ ദേശീയ നിര്‍മാണം നടക്കുന്ന ഓടയില്‍ വീഴുകയായിരുന്നു. പരിക്കേറ്റ പ്രസന്നകുമാറിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിേേലക്ക് മാറ്റി. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലന്‍സില്‍ പിന്നീട്് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ മംഗലപുരം പോലീസ് കേസെടുത്തു.

 

Related Articles

Back to top button