KeralaLatestMalappuram

പരപ്പനങ്ങാടിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 8 ലിറ്റർ മദ്യവുമായി താനൂർ സ്വദേശി പിടിയിൽ

“Manju”

പി.വി.എസ്
മലപ്പുറം :പരപ്പനങ്ങാടിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എട്ടുലിറ്റർ മദ്യം പിടികൂടി. സംഭവത്തിൽ താനൂർ തെയ്യാല സ്വദേശി വിനോദി(39)നെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ്ചെയ്തു. ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തത്. ബിവേറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകളിൽനിന്ന് വാങ്ങുന്ന 500 മില്ലിലിറ്റർ കുപ്പി മൂന്നിരട്ടി വിലയ്ക്കാണ് കച്ചവടം ചെയ്തിരുന്നത്.

 

Related Articles

Back to top button