IndiaLatest

വിജയാഘോഷത്തിനിടെ ഹൃദയാഘാതം; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

“Manju”

ബെംഗളൂരു: വിജയാഘോഷത്തിനിടെ മൈതാനത്ത് വച്ച്‌ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് കർണാടക ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം. കർണാടകയില്‍ നിന്നുള്ള ക്രിക്കറ്റ് താരം ഹൊയ്സാല കെയാണ് ഹൃദയാഘാതം മൂലം മരിച്ചത്. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത് സോണ്‍ ടൂർണമെന്റ് മാച്ച്‌ കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് ബെംഗളൂരുവിലെ ആർ.എസ്.. ക്രിക്കറ്റ് മൈതാനത്തുവച്ച്‌ ഹൊയ്സാലയ്ക്ക് ഹ‍ൃദയാഘാതമുണ്ടായത്.

മത്സരത്തില്‍ തമിഴ്നാടിനെ തോല്‍പ്പിച്ചതിന് ശേഷം ടീമംഗങ്ങള്‍ വിജയം ആഘോഷിക്കുന്നതിനിടയിലായിരുന്നു ഹൊയ്സാല കടുത്ത നെഞ്ചുവേദനമൂലം അബോധാവസ്ഥയിലായത്. മൈതാനത്തുവച്ചുതന്നെ മറ്റു ടീമംഗങ്ങള്‍ സി.പി.ആർ ഉള്‍പ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആയിരുന്നു മരണം സംഭവിച്ചത്. കർണാടക ടീമില്‍ അണ്ടർ 25 വിഭാഗത്തെ പ്രതിനിധീകരിച്ചു കളിച്ചിരുന്നയാളാണ് ഹൊയ്സാല. കർണാടക പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്.

Related Articles

Back to top button