InternationalLatest

19-ാം നിലയില്‍ നിന്ന് താഴേക്കുപതിച്ച 82കാരി അത്ഭുതകരമായി രക്ഷപ്പെട്ടു – വീഡിയോ

ചൈനയിലെ യാങ്ഷൂവിലാണ് സംഭവം.

“Manju”

ബീജിംഗ്: കെട്ടിടത്തിന്റെ 19-ാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണ 82കാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
ചൈനയിലെ യാങ്ഷൂവിലാണ് സംഭവം. 19-ാമത്തെ നിലയില്‍ വസ്ത്രങ്ങള്‍ വിരിച്ചിടുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. 18-ാമത്തെ നിലയില്‍ വസ്ത്രങ്ങള്‍ വിരിച്ചിടാന്‍ ഉപയോഗിക്കുന്ന റാക്കില്‍ കാല്‍ ഉടക്കിയതാണ് രക്ഷയായത്. വയോധിക തലകീഴായി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്നിരക്ഷാസേനയിലെ പ്രവര്‍ത്തകരാണ് ഇവരെ രക്ഷിച്ചത്.
അഗ്നിരക്ഷാസേനയിലെ ഒരു സംഘം 18-ാം നിലയില്‍ വയോധികയുടെ കാല്‍ പിടിച്ച്‌ താഴേക്ക് പോകാതെ ഉറപ്പിച്ചു നിര്‍ത്തി. മറ്റൊരു സംഘം 82കാരിയുടെ ചുറ്റും കയറിട്ട് വലിച്ച്‌ സുരക്ഷിതമായി താഴേ ഇറക്കുകയായിരുന്നു.

Related Articles

Back to top button