KeralaLatest

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ആദ്യ മത്സരത്തില്‍ കേരളത്തിന് തോല്‍വി

“Manju”

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ആദ്യ മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സ് മുംബൈ ടീമിനോട് പൊരുതിത്തോറ്റു. കഴിഞ്ഞ ദിവസമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പത്താം പതിപ്പിന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭം കുറിച്ചത്. റിതേഷ് ദേശ്മുഖ് നയിക്കുന്ന മുംബൈ ഹീറോസും ഇന്ദ്രജിത്ത് സുകുമാരൻ നയിക്കുന്ന കേരള സ്ട്രൈക്കേഴ്സും തമ്മിലായിരുന്നു ആദ്യം മത്സരം നടന്നത്. ടെസ്റ്റ് ക്രിക്കറ്റ് മോഡലില്‍ ഒരു ടീമിന് 10 ഓവറിന്റെ ഒരു ഇന്നിംഗ്സ് എന്ന നിലയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ കേരളം 9 റണ്ണിനാണ് തോല്‍വിയറിഞ്ഞത്.

ആദ്യം ബാറ്റ് ചെയ്തത് മുംബൈ ഹീറോസ് ആണ്. 10 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സ് ആണ് മുംബൈ ഹീറോസ് നേടിയത്. 19 പന്തില്‍ നിന്ന് 23 റണ്‍സ് നേടി ടോപ്പ് സ്കോററായി മുംബൈയുടെ നവദീപ് മാറി. 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തി കേരളത്തിന്റെ അർജ്ജുനും മത്സരത്തില്‍ തിളങ്ങി.

ആദ്യ ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് ആണ് കേരളം നേടിയത്. ഇരുപത്തിരണ്ട് പന്തില്‍ നിന്ന് 33 റണ്‍സ് അർജുൻ നേടിയെടുത്തു. പിന്നീട് നടന്ന രണ്ടാം ഇന്നിംഗ്സില്‍ മുംബൈ മികച്ച കളി പുറത്തെടുത്തതോടെ 10 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് നേടാനായി. 20 പന്തില്‍ നിന്നും 37 റണ്‍സ് ആണ് മുംബൈക്കായി നവദീപ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരള സ്ട്രൈക്കേഴ്സ്ന് 10 ഓവറില്‍ ജയിക്കണമെങ്കില്‍ 92 റണ്‍സ് നേടണം ആയിരുന്നു. പക്ഷേ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കൈവരിക്കാൻ 9 റണ്‍സ് ബാക്കിനില്‍ക്കെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ആകെ 83 റണ്‍സ് ആണ് കേരള സ്ട്രൈക്കേഴ്സ് നേടിയത്. മാൻ ഓഫ് ദി മാച്ച്‌ ആയി മുംബൈയുടെ നവദീപ്തെരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിന്റെ അടുത്ത മത്സരം നാളെ ബംഗാള്‍ ടൈഗേർസുമായി നാളെ ഷാർജയില്‍ വച്ച്‌ നടക്കും. ബംഗളുരുവിലും ഹൈദരാബാദിലും തിരുവനന്തപുരത്തുമാണ് തുടർന്നുള്ള മത്സരങ്ങള്‍. വിശാഖപട്ടണത്ത് വെച്ചാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.

Related Articles

Back to top button