IndiaLatest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടിയിലേക്ക്

“Manju”

Sathyam Online : Breaking News | Latest Malayalam News | Kerala | India |  Politics | Sports | Movie | Column | Malayalam News | Kerala News | Pravasi  | Social Media |Middle East

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടിയിലേക്ക്. ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പിന്നിട്ടു. 28.27 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. നിലവില്‍ രണ്ട് കോടിയിലേറെപ്പേര്‍ ചികിത്സയിലുണ്ട്.

അമേരിക്കയില്‍ മൂന്ന് കോടി പതിനൊന്ന് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 5.65 ലക്ഷമായി ഉയര്‍ന്നു. ബ്രസീലില്‍ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 80,000ത്തിലധികം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 3.21 ലക്ഷം പേര്‍ മരണമടഞ്ഞു. കഴിഞ്ഞ ദിവസം മൂവായിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം കടന്നു. അരലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 5.52 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.62 ലക്ഷം പിന്നിട്ടു.

Related Articles

Back to top button