KeralaLatest

‘നവഒലിജ്യോതിര്‍ദിനം -25 ‘ വ്രതാരംഭം നാളെ

“Manju”

 

പോത്തന്‍കോട് : നാളെ മുതല്‍(25-02-2024 ഞായറാഴ്ച)  ‘നവഒലിജ്യോതിര്‍ദിനം -25 സര്‍വ്വമംഗള സുദിനം’ വ്രതം ആരംഭിക്കുന്നു. 72 ദിവസം നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങളാണ് നവഒലി ജ്യോതിര്‍ദിനത്തിനോടനുബന്ധിച്ച് ഉള്ളത്. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലും, ആശ്രമം ബ്രാഞ്ചുകളിലും വ്രതാരംഭത്തോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥന നടക്കും. 1999 മെയ് 6 നാണ് ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കല്പത്തില്‍ ലയിച്ചത്. ഗുരു ആദിസങ്കല്പത്തില്‍ ലയിച്ച ദിനമാണ് എല്ലാവര്‍ഷവും നവഒലി ജ്യോതിര്‍ദിനമായി ആഘോഷിക്കുന്നത്. 25-ാമത് നവഒലി ജ്യോതിര്‍ദിനമാണ് ഈ വര്‍ഷം മെയ് 6 ന് നടക്കുന്നത്.

Related Articles

Back to top button