KeralaLatest

രണ്ടുവയസുകാരിയെ കൊച്ചിയില്‍ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ ദുരൂഹത ഏറുന്നു.

“Manju”

കൊച്ചി : കൊച്ചിയില്‍ രണ്ടുവയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ ദുരൂഹതകള്‍ ഏറുകയാണ്. 55 വയസുകാരിയായ സിപ്സിയുടെ കാമുകനായി ഇരിക്കാന്‍ താല്പര്യമില്ലാതെ വന്ന ബിനോയ് എന്ന ചെറുപ്പക്കാരന്റെ പകയായിരുന്നു ഈ അരുകെലൊയ്ക്ക് പിന്നിലെന്ന് മനസിലാക്കാം. പ്രായം കൂടുതലുള്ള സിപ്‌സിയെ ഒഴിവാക്കാന്‍ ബിനോയി ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. മരിച്ച കുഞ്ഞിന്റെ അച്ഛന്‍ ബിനോയി ആണെന്നു പറഞ്ഞ് സിപ്‌സി പലയിടത്തും ചെന്ന് ബഹളമുണ്ടാക്കിയിരുന്നു. ഇതോടെയാണ്, ശല്യം ഒഴിവാക്കാനായി കുഞ്ഞിനെ കൊന്നുകളയാന്‍ ബിനോയി തീരുമാനിച്ചത്.
കുഞ്ഞിനെ കൊല്ലുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നാണ് സിപ്‌സി പറയുന്നത്. തന്റെ വണ്ടി ബിനോയി പണയം വച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ ദേഷ്യത്തിനാകും കുഞ്ഞിനെ കൊന്നതെന്നാണ് സിപ്‌സിനല്‍കിയ മൊഴി. പാല് തലയില്‍ കേറിയെന്ന് പറഞ്ഞാണ് ബിനോയി തന്നെ വിളിച്ചതെന്നും, കുഞ്ഞിനേയും കൊണ്ട് ആശുപത്രിയില്‍ എത്തിയ ശേഷമാണ് വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് താനറിയുന്നതെന്നും സിപ്‌സി പറയുന്നു.
കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുളള തര്‍ക്കത്തിന് പിന്നാലെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയതെന്ന് ബിനോയ് കുറ്റസമ്മതം നടത്തി. സിപ്സി, തന്നെ ഒരു അടിമയെപ്പോലെ ഉപയോഗിക്കുമായിരുന്നു എന്നും ഇയാള്‍ മൊഴി നല്‍കി. ബിനോയിയെ അയാളുടെ വീട്ടുകാര്‍ ദത്തെടുത്ത് വളര്‍ത്തിയതാണ്. പഠിത്തം ഒക്കെ കഴിഞ്ഞാണ് സിപിസിയുമായി അടുക്കുന്നത്. ശേഷം ഇവരുടെ വീട്ടിലേക്ക് താമസം മാറി.
വീട്ടിലെ പണികളും സിപ്‌സിയുടെ വസ്ത്രം കഴുകലും ഭക്ഷണം ഉണ്ടാക്കലും തുടങ്ങി എല്ലാ പണികളും ചെയ്തിരുന്നത് ബിനോയി ആയിരുന്നു. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. മോഷണം, ലഹരി അടക്കം നിരവധിക്കേസുകളില്‍ പ്രതികളാണ് ഇവര്‍. സിപ്സിയുടെ വഴിവിട്ട ഇടപാടുകള്‍ക്ക് മറയായിട്ടാണ് ഇവര്‍ കുട്ടികളെ കൊണ്ടുപോയിരുന്നത്.
ലഹരി മരുന്ന് ഇടപാടുകള്‍ക്ക് മറയായാണ് സിപ്സി കുട്ടികളെ ഉപയോഗിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. ഹോട്ടലുകളില്‍ പലര്‍ക്കുമൊപ്പം റൂമെടുത്തു താമസിക്കുന്ന സമയത്തും ഇവര്‍ കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. ഹോട്ടലുകളില്‍ റൂമെടുക്കുന്ന സമയത്ത് ആര്‍ക്കും സംശയം തോന്നാതിരിക്കാനായിരുന്നു ഇത്.
കൊല്ലപ്പെട്ട നോറയുടെ മാതാവ് ഡിക്സി ഇത് എതിര്‍ത്തിരുന്നു. ഇവരുടെ വഴിവിട്ട ബന്ധങ്ങള്‍ കാരണം ഡിപ്സി ഭര്‍ത്താവ് സജീവുമായി അകന്നാണ് കഴിഞ്ഞിരുന്നത്. എന്നാല്‍, കുട്ടികളെ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവായ സിപ്‌സിയുടെയും അരികില്‍ ആക്കിയായിരുന്നു യുവതി ഗള്‍ഫിലേക്ക് പോയിരുന്നത്. അയച്ച്‌ കൊടുക്കുന്ന പണം കൊണ്ട്, കുട്ടികളെ ഇവര്‍ നോക്കുമായിരുന്നില്ലെന്ന് ഡിക്‌സി വെളിപ്പെടുത്തി.

Related Articles

Back to top button