IndiaLatest

ഷൂട്ടിങ്ങില്‍ ലോകറെക്കോഡോടെ സിഫ്റ്റ് സംറ ഒന്നാമത്

“Manju”

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ലോക റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യയുടെ സിഫ്റ്റ് കൗര്‍ സംറ. ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത വിഭാഗത്തില്‍ 469.6 പോയിന്റോടെ സിഫ്റ്റ് ഒന്നാമതെത്തി. ഇതോടെ കഴിഞ്ഞ മെയില്‍ ബാക്കുവില്‍ ബ്രിട്ടീഷ് താരം സിയോനൈദ് മക്കിന്റോഷ് സ്ഥാപിച്ച 467 പോയിന്റിന്റെ ലോകറെക്കോഡും സിഫ്റ്റ് മറികടന്നു. നേരത്തെ ഇതേ വിഭാഗത്തില്‍ ടീം ഇനത്തില്‍ സിഫ്റ്റ് വെള്ളി നേടിയിരുന്നു. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ആഷി ഛൗക്‌സെയ്ക്ക് വെങ്കലം. ചൈനയുടെ സാങ്ങിനാണ് വെള്ളി. ആഷിയുടേയും രണ്ടാമത്തെ മെഡലാണിത്. നേരത്തെ വെള്ളി നേടിയ ടീമില്‍ അംഗമായിരുന്നു.

വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യന്‍ ടീം വെള്ളി നേടിയിരുന്നു. സിഫ്റ്റ് കൗര്‍ സംറ, ആഷി ഛൗക്‌സെ, മനിനി കൗശിക് എന്നിവരടങ്ങിയ ടീമാണ് രണ്ടാമതെത്തിയത്. 1764 പോയിന്റോടെയാണ് ഇന്ത്യയുടെ മെഡല്‍നേട്ടം. ചൈന സ്വര്‍ണവും ദക്ഷിണ കൊറിയ വെങ്കലവും നേടി. നിലവില്‍ ഇന്ത്യക്ക് 18 മെഡലുകളാണുള്ളത്. അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയും എട്ടു വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്

Related Articles

Check Also
Close
Back to top button