IndiaKeralaLatest

ഗുരുമഹിമയുടെ ‘മാർഗ്ഗദീപം അവയർനെസ്സ് പ്രോഗ്രാമി’ന്റെ ഭാഗമായി ‘പരീക്ഷ പേടി’ ബോധവത്ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

“Manju”

പാലാരിവട്ടം (എറണാകുളം) : ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ ‘മാർഗ്ഗദീപം അവയർനെസ്സ് പ്രോഗ്രാമി’ന്റെ ഭാഗമായി ‘പരീക്ഷ പേടി’ എന്ന വിഷയത്തെ ആസ്‌പദമാക്കി ഇന്ന് തിങ്കളാഴ്ച (26/02/2024 ) ബോധവത്ക്കരണം ക്ലാസ് നടന്നു. നോർത്ത പരവൂർ തത്തപ്പിള്ളി ഗവ.ഹൈസ് സ്കൂളിൽ നടന്ന ക്ലാസ് അംഗീകൃത ട്രെയിനറും, ആലപ്പുഴ ക്രൈം പോലീസ് സ്റ്റേഷൻ റിട്ട. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുമായ സി.വേണുഗോപാൽ നയിച്ചു.
ഉച്ചക്ക് 2 മാണിയോട് കൂടി നടന്ന ക്ലാസ്സിൽ ശാന്തിഗിരി ആശ്രമം ആശ്രമ പ്രതിനിധികളും പങ്കെടുത്തു. പ്രധാനാധ്യാപിക സിമി ടീച്ചർ സ്വാഗതം ആശംസിച്ച ക്ലാസ്സിൽ പരീക്ഷ സമയത്ത് കുട്ടികൾക്ക് ഉണ്ടാവുന്ന മാനസികാവസ്ഥയെ കുറിച്ചും അത് എങ്ങനെ ഒക്കെ നേരിടാമെന്നതിനെ കുറിച്ചും സംസാരിച്ചു. 2 മണിക്കൂർ നീണ്ട ക്ലാസ്സിന്റെ അവസാന ഘട്ടത്തില് സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ചും കുട്ടികൾക്ക് ബോധവത്ക്കരണം നൽകി. സ്കൂളിലെ അധ്യാപിക നിഷ ടീച്ചർ നന്ദി അറിയിച്ചു.

ക്യാമ്പിലെ വിവിധ ദൃശ്യങ്ങളിലൂടെ….

ഗുരുമഹിമ കോർഡിനേറ്റർ കുമാരി അഞ്ജന സുനിൽ സ്കൂൾ അധികൃതർക്കും ബോധവത്ക്കരണ ക്ലാസ് നയിച്ച സി. വേണുഗോപാലിനും കൃതജ്ഞത അർപ്പിച്ചു.
ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ലാ) അഡ്വ.കെ സി സന്തോഷ്‌കുമാർ പൊന്നമ്മ ടീച്ചർ, ടീച്ചർ അനുപ അനിൽ, ഗുരുമഹിമ കോർഡിനേറ്റർ കുമാരി അമൃത ടി ബി, ഗുരുമഹിമ മെമ്പർമാരായ ഗുരുപ്രീതി, കൃഷ്ണത്തീർത്ഥ എന്നിവർ ആശ്രമ പ്രതിനിധികളായി ക്ലാസ്സിൽ പങ്കെടുത്തു.

Related Articles

Back to top button