IndiaLatest

സംവിധായകനെതിരെ കേസെടുത്തു

“Manju”

ഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെതിരെ മോശം പരാമര്‍ശം നടത്തിയ ബോളിവുഡ് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ കേസെടുത്തു.ദ്രൗപതി മുര്‍മുവിനെ അപമാനിക്കുന്ന രീതിയില്‍ ജൂണ്‍ 22 ന് രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തത്. ലഖ്‍നൗവിലെ ഹസ്രത്ഗഞ്ച് കോല്‍വാലിയിലെ മനോജ് സിന്‍ഹയാണ് വര്‍മയ്ക്കെതിരെ ഐടി ആക്‌ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

‘ദ്രപൗദിയാണ് രാഷ്ട്രപതിയെങ്കില്‍ ആരാണ് പാണ്ഡവര്‍? അതിലും പ്രധാനമായി, ആരാണ് കൗരവര്‍?.” എന്നായിരുന്നു ട്വീറ്റ്. ഇതിനെതിരെ വലിയ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.

Related Articles

Back to top button