IndiaLatestWeather

സംസ്ഥാനത്ത് അടുത്ത മാസം പകുതിയോടെ വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്

“Manju”

സംസ്ഥാനത്ത് അടുത്ത മാസം പകുതിയോടെ വേനല്‍മഴ - Kannur Vision Online

സംസ്ഥാനത്ത് അടുത്ത മാസം പകുതിയോടെ വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവില്‍ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പല സ്റ്റേഷനുകളിലും ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയത്.കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം കോട്ടയത്ത് 37.8 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം നഗരത്തില്‍ 37.4 ഡിഗ്രിയും താപനില രേഖപ്പെടുത്തി. ഇതു സാധാരണയിലും 3-4 ഡിഗ്രി കൂടുതലാണ്. കൊച്ചി നെടുമ്പാശേരി, കരിപ്പൂര്‍ എയര്‍പോര്‍ട്ട്,കോഴിക്കോട് സിറ്റി എന്നി സ്റ്റേഷനുകളിലും സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി.കനത്ത ചൂടിനെത്തുടര്‍ന്ന് 9 ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് യെലോ അലര്‍ട്ട്. ഇവിടങ്ങളില്‍ സാധാരണയിലും 2-4 ഡിഗ്രി വരെ ചൂട് കൂടാം.

Related Articles

Back to top button