KeralaLatest

അപ്പോളോ ശ്രീപാദം കോളനികളിലെ 117 വീടുകളുടെ പുനരുദ്ധാരണത്തിന് 2.95 കോടി അനുവദിച്ചു: മന്ത്രി ജി.ആര്‍. അനില്‍

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ്

“Manju”

നെടുമങ്ങാട്: നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട അപ്പോളോ ശ്രീപാദം കോളനികളിലെ 117 വീടുകളുടെ പുനരുദ്ധാരണത്തിനായി 2.95 കോടി രൂപ അനുവദിച്ചതായി മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. മൂന്ന് ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ ഓരോ വീടുകളുടേുയും പുനരുദ്ധാരണത്തിന് പരമാവധി 2 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മേല്‍ക്കുര മാറ്റി ഷീറ്റ് റൂഫ് സ്ഥാപിക്കല്‍, ചോര്‍ച്ചയുള്ള മേല്‍ക്കുര വാട്ടര്‍ പ്രൂഫിംഗ് ചെയ്ത് ചോര്‍ച്ച മാറ്റുക, ഭിത്തി, സീലിംഗ് എന്നിവയുടെ പ്ലാസ്റ്ററിംഗ് എന്നിവയാണ് വിവിധ പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുന്നത്. ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.

പട്ടികജാതി പട്ടികവര്‍ഗ്ഗവികസന വകുപ്പിന്റെ സ്വയം പര്യാപ്ത ഗ്രാമ വികസന പദ്ധതി 2013-14 ല്‍ അപ്പോളോ ശ്രീപാദം കോളനികളില്‍ വികസന പ്രവര്‍ത്തികള്‍ നടന്നതില്‍ വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനം ഉള്‍പ്പെട്ടിരുന്നില്ല. കോളനിയിലെ വീടുകളുടെ ശോചനീയാവസ്ഥ പട്ടികജാതി വികസന വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിത കേന്ദ്രത്തെ നിര്‍വ്വഹണ ഏജന്‍സിയായി ചുമതലപ്പെടുത്തി വീടുകളുടെ എസ്റ്റിമേറ്റ് മൂന്ന് ഘട്ടങ്ങളിലായി എടുക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത തുക പദ്ധതിയ്ക്കായി വകയിരുത്തിയത് എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button